city-gold-ad-for-blogger
Aster MIMS 10/10/2023

യു­വ­തി­യു­ടെ ദുരൂ­ഹ മരണം; പു­ന­ര­ന്വേ­ഷ­ണ­ത്തിന് കോട­തി ഉ­ത്ത­ര­വിട്ടു

യു­വ­തി­യു­ടെ ദുരൂ­ഹ മരണം; പു­ന­ര­ന്വേ­ഷ­ണ­ത്തിന് കോട­തി ഉ­ത്ത­ര­വിട്ടു
കാസര്‍­കോട്: ഭര്‍­തൃ­മ­തിയാ­യ യു­വ­തി­യെ ദുരൂ­ഹ സാ­ഹ­ച­ര്യ­ത്തില്‍ പു­ഴ­യില്‍ മ­രി­ച്ച­നി­ല­യില്‍ കാ­ണ­പ്പെട്ട സം­ഭ­വ­ത്തില്‍ പു­ന­ര­ന്വേ­ഷ­ണം ന­ട­ത്ത­ണ­മെ­ന്ന് കോട­തി ഉ­ത്ത­ര­വിട്ടു. ചെ­ങ്ക­ള പാണ­ലം തൊ­ട്ടി­യി­ലെ എ.എം. അ­ബൂ­ബ­ക്ക­റി­ന്റെ മ­കള്‍ ഹ­സീ­ന­യു­ടെ മ­രണ­ത്തെ കു­റി­ച്ച് പു­ന­ര­ന്വേഷ­ണം ന­ട­ത്ത­ണ­മെ­ന്നാ­ണ് കാസര്‍­കോ­ട് അ­ഡീ­ഷ­ണല്‍ ജില്ലാ സെ­ഷന്‍­സ് കോട­തി ഉ­ത്ത­ര­വി­ട്ട­ത്.

പി­താ­വ് നല്‍കി­യ ഹ­ര­ജി­യി­ലാ­ണ് ഉ­ത്ത­ര­വ്. 2008 ആ­ഗ­സ്­ത് ഒ­മ്പ­തി­നാ­ണ് ഹ­സീന­യെ ച­ന്ദ്ര­ഗി­രി­പു­ഴ­യില്‍ മ­രി­ച്ച നി­ല­യില്‍ ക­ണ്ടത്. ആ­ഗ­സ്­ത് എ­ട്ടി­ന് വൈ­കി­ട്ട് ഏ­ഴ് മണി­യോ­ടെ ഹ­സീന­യെ ഭര്‍­തൃ­വീ­ട്ടില്‍ നി­ന്ന് കാ­ണാ­താ­വു­ക­യാ­യി­രുന്നു. പെ­രു­മ്പ­ള­ക്കട­വ് റോ­ഡി­ലെ കെ.എം. ഉ­മ്മ­റി­ന്റെ ഭാ­ര്യ­യാ­ണ് ഹ­സീ­ന. മ­ര­ണ­ത്തി­ന് മു­മ്പ് ഹ­സീ­ന­യ്­ക്ക് പ­രി­ക്കേ­റ്റ­താ­യി പോ­സ്റ്റു­മോര്‍­ട്ടം റി­പ്പോര്‍­ട്ടില്‍ പ­റ­ഞ്ഞി­രു­ന്നു.

അ­തി­നാല്‍ ഹ­സീ­ന­യു­ടെ മരണം കൊ­ല­പാ­ത­ക­മാ­ണെ­ന്ന് പി­താ­വ് കോ­ട­തി­യില്‍ വാ­ദി­ച്ചു. 2005 ന­വം­ബര്‍ 13നാ­ണ് ഹ­സീ­നയും ഉ­മ്മറും വി­വാ­ഹി­ത­യാ­യത്. ഹസീ­ന മ­രി­ച്ച സം­ഭ­വ­ത്തില്‍ സ്­ത്രീ­ധ­ന പീ­ഡ­ന­ത്തിനും ആ­ത്മഹ­ത്യാ പ്രേ­ര­ണ­യ്ക്കും ടൗണ്‍ പോ­ലീ­സ് കേ­സെ­ടു­ക്കു­കയും കോ­ട­തി­യില്‍ കു­റ്റ­പത്രം സ­മര്‍­പ്പി­ക്കു­കയും ചെ­യ്­തി­രുന്നു. കേ­സി­ന്റെ വി­ചാ­ര­ണ­യ്­ക്കി­ട­യി­ലാ­ണ് പു­ന­ര­ന്വേ­ഷ­ണം ആ­വ­ശ്യ­പ്പെ­ട്ട് അ­ബൂ­ബ­ക്കര്‍ കോ­ട­തി­യില്‍ ഹര്‍­ജി നല്‍­കി­യ­ത്.

Keywords: Haseena, Death case, Re investigation, Court, Order, Chengala, Panalam, Native, Kasaragod, Kerala, Malayalam news
 



Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL