Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റില്‍ എത്തണമെങ്കില്‍ രോഗികള്‍ മഴകൊള്ളണം

Written By kvarthaksd on 16 Jun 2012 | 5:00 pm

Kasaragod, General-hospital, Patient's, Rain
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റില്‍ എത്തണമെങ്കില്‍ രോഗികള്‍ മഴകൊള്ളണം. ജനറല്‍ ആശുപത്രിയില്‍ നിന്നും വളരെ ദൂരെയാണ് എക്‌സ്‌റേ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ആശുപത്രി കെട്ടിടനകത്താണ് എക്‌സ്‌റേ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ കാസര്‍കോട്ട് ആശുപത്രി കെട്ടിടത്തിനകത്ത് എക്‌സ്‌റേ സ്ഥാപിക്കാതെ പുറത്താണ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.

വ്യദ്ധരും, സ്ത്രീകളുമടക്കമുള്ളവര്‍ മഴ നനഞ്ഞാണ് എക്‌സ്‌റേ എടുക്കാനായി പോകുന്നത്. ജനറല്‍ ആശുപത്രിയില്‍ വീല്‍ ചെയറില്‍ ഇരുത്തിയാണ് കൊയ്യൊടിഞ്ഞവരേയും കാലൊടിഞ്ഞവരേയും വളരെ ദൂരയുള്ള എക്‌സ്‌റേ യൂണിറ്റിലെത്തിക്കുന്നത്. എക്‌സ്‌റേ യൂണിറ്റ് ആശുപത്രിയുടെ പുതിയ കെട്ടിടത്തില്‍ സ്ഥാപിക്കണമെന്നാണ് രോഗികളുടെയും മറ്റും ആവശ്യം. അതിനിടെ ജനറല്‍ ആശുപത്രിയില്‍ വെള്ളമില്ലാതായതോടെ രോഗികളും കൂടെയുള്ളവരും കുപ്പികളില്‍ വെള്ളം നിറച്ച് കൊണ്ടുവന്നാണ് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. മഴവന്നതോടെ ഒലിച്ചിറങ്ങുന്ന വെള്ളം കുപ്പിയില്‍ ശേഖരിക്കുകയാണ് രോഗികള്‍ ചെയ്യുന്നത്.


Keywords: Kasaragod, General-hospital, Patient's, Rain           
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here