city-gold-ad-for-blogger
Aster MIMS 10/10/2023

അരികുംഭകോണം: വിദ്യാനഗര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ വിജിലന്‍സ് റെയ്ഡ്

അരികുംഭകോണം: വിദ്യാനഗര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ വിജിലന്‍സ് റെയ്ഡ്
കാസര്‍കോട്: എഫ്.സി.ഐ ഗോഡൗണില്‍ നിന്നും മൊത്തവിതരണത്തിനായി എടുക്കുന്ന അരി റേഷന്‍ കടകളിലൂടെ വിതരണത്തിന് നല്‍കാതെ കുംഭകോണം നടത്തിയ സംഭവത്തില്‍ വിജിലസന്‍സ് വിദ്യാനഗറിലെ കാസര്‍കോട് സഹകരണ മാര്‍ക്കറ്റിംഗ് വിപണ സഹകരണ സംഘത്തില്‍ (കെ.സി.എം.പി) റെയ്ഡ് നടത്തി. കാസര്‍കോട് വിജിലന്‍സ് ഐ.ഒ.പി, പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. സഹകരണ ജോയിന്റ് ഓഫീസ്(ജനറല്‍) അസി. രജിസ്ട്രാര്‍ ജോര്‍ജ്ജ് ജോസഫ്, വിജിലന്‍സ് എ.എസ്.ഐ സുധാകരന്‍, എസ്.സി.പി.ഒ രാജീവന്‍, വിശ്വനാഥന്‍, ജോസഫ് എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു. പരിശോധനയില്‍ സ്റ്റോക്ക് രജിസ്ട്രറില്‍ ക്രമക്കേട് കണ്ടെത്തി. നിരവധി രേഖകളും, പര്‍ച്ചേസിംഗ് ഫയലുകളും പിടിച്ചെടുത്തു. ഇവ വിശദമായി പരിശോധിച്ച് വരികയാണെന്ന് വിജിലന്‍സ് അറിയിച്ചു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ളതാണ് മാര്‍ക്കറ്റിംഗ് സൊസൈറ്റി.
അരികുംഭകോണം: വിദ്യാനഗര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ വിജിലന്‍സ് റെയ്ഡ്


Keywords: kasaragod, Vidya Nagar, Vigilance-raid

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL