city-gold-ad-for-blogger
Aster MIMS 10/10/2023

പെര്‍ള ജബ്ബാര്‍ വധക്കേസ്: വിചാരണ പൂര്‍ത്തിയായി; വിധി ഉടന്‍

പെര്‍ള ജബ്ബാര്‍ വധക്കേസ്: വിചാരണ പൂര്‍ത്തിയായി; വിധി ഉടന്‍
Jabbar 
കാസര്‍കോട്: ജില്ലയിലെ രാഷ്ട്രീയരംഗത്ത്   കോളിളക്കം സൃഷ്ടിച്ച പെര്‍ള അബ്ദുല്‍ ജബ്ബാര്‍ കൊലക്കേസിന്റെ വിചാരണ എറണാകുളം സിബി.ഐ പ്രത്യേക കോടതിയില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. അന്വേഷണ ഉദ്യോഗസ്ഥരെയടക്കം ഇതിനകം വിസ്തരിച്ചു.
കര്‍ണാടയോട് ചേര്‍ന്നുകിടക്കുന്ന എന്‍മകജെ പഞ്ചായത്തിന്റെ ആസ്ഥാനമായ പെര്‍ളയിലെ യൂത്ത് കോണ്‍ഗ്രസ് കൗണ്‍സിലര്‍ സെക്രട്ടറിയായിരുന്ന അബ്ദുല്‍ ജബ്ബാര്‍ 2009 നവംബര്‍ മൂന്നിനാണ് സിപി.എം സംഘത്തിന്റെ വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. പെര്‍ള ഉക്കിനടുക്കയിലെ സംസ്ഥാന പാതയ്ക്ക് സമീപം പി.ഡബ്ലൂഡി റോഡില്‍ വെച്ചാണ് രാത്രി 10 മണിയോടെ കാറിലെത്തിയ അക്രമി സംഘം ജബ്ബാറിനെ വെട്ടിവീഴ്ത്തി കടന്നു കളഞ്ഞത്. കൊല്ലപ്പെടുമ്പോള്‍ ജബ്ബാറിന് 25 വയസ്സായിരുന്നു. അവിവാഹിതനാണ്.

കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റി പ്രസിഡന്റ് കൂടിയായിരുന്ന ജബ്ബാര്‍ സിപി.എമ്മുകാരുടെ കടുത്ത രാഷ്ട്രീയ പ്രതിയോഗിയായിരുന്നു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ രാഷ്ട്രീയപക്ഷപാതിത്വം ആരോപിച്ച് ജബ്ബാറിന്റെ പിതാവ് അച്ചു എന്ന ഹസൈനാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കേസ് സിബി.ഐ ഏറ്റെടുത്ത് അന്വേഷിച്ചത്.
സി.പി.എം കുമ്പള ഏരിയാ സെക്രട്ടറിയായിരുന്ന കെ. സുധാകരന്‍ മാസ്റ്ററടക്കം കേസില്‍ 13 പ്രതികളാണുള്ളത്. നീലഗിരി മൊയ്തു, അബ്ദുല്ല കുഞ്ഞി, യശ്വന്ത്, അസീസ്, ബഷീര്‍, രാധാകൃഷ്ണന്‍ എന്ന കിട്ടു, രാജഗോപലാന്‍ എന്ന ഗോപാല്‍, പച്ചമ്പള്ളം രവി, മഹേഷ്, സദീര്‍, മുന്നൂര്‍ ഫാറൂഖ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികളായിരുന്ന അഷ്ഫാഖ്, അഷ്‌റഫ് എന്നിവരെ മാപ്പു സാക്ഷികളാക്കി. 70 പേര്‍ കേസില്‍ സാക്ഷികളാണ്. കൊലക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സ്വകാര്യ സ്‌കൂള്‍ അധ്യാപകനായിരുന്ന സുധാകരന്‍ മാസ്റ്ററെ സര്‍വ്വീസില്‍ നിന്ന് നീക്കിയിരുന്നു. കേസിന്റെ വിധി മാര്‍ച്ച് അവസാന വാരത്തിന് മുമ്പ് ഉണ്ടാകുമെന്നാണ് സൂചന.
Keywords: kasaragod, Murder-case, court, Perla, Judgement, Perla Jabbar

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL