city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോക എയ്ഡ്‌സ് ദിനം വിപുലമായി ആചരിച്ചു

കാസര്‍കോട്: (www.kasargodvartha.com 1/12/2016) ആയുസ്സിന്റെ പുസ്തകത്തില്‍ ജീവന്റെ മഹത്വം വിളിച്ചോതുന്ന സങ്കീര്‍ത്തനം പാടി എച്ച്‌ഐവി പ്രതിരോധത്തിനായി കൈ ഉയര്‍ത്തി. ജീവിതം അശ്രദ്ധമായി തെരുവില്‍ വലിച്ചെറിയാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി എച്ച്‌ഐവി പ്രതിരോധത്തിനായി ചുവന്ന റിബണ്‍ ധരിച്ച് നഗരവീഥികളിലൂടെ വിദ്യാര്‍ത്ഥികളും സന്നദ്ധ പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും റാലി നടത്തി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി കാഞ്ഞങ്ങാട് ഐഎംഎ ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ നിന്ന് ആരംഭിച്ച ജില്ലാതല റാലി കാഞ്ഞങ്ങാട് സബ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ് ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയില്‍ ഐഎംഎ, ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, ജനമൈത്രി പോലീസ്, ഉഷസ്സ് കേന്ദ്രം, വിവിധ പി എസ് എച്ച് പ്രൊജക്ടുകള്‍, ജ്യോതിസ് കേന്ദ്രം, നേഴ്‌സിംഗ് കോളേജുകള്‍, സ്‌കൂളുകള്‍, ഹെല്‍പ് ഡെസ്‌കുകള്‍, റെഡ്‌ക്രോസ് എന്നിവയുടെ പ്രതിനിധികള്‍ അണിനിരന്നു. റെഡ് റിബണ്‍ ധരിച്ചായിരുന്നു പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. കയ്യുയര്‍ത്താം എച്ച് ഐ വി പ്രതിരോധത്തിനായി എന്നതായിരുന്നു ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ്ദിന സന്ദേശം.

ഐഎംഎ ഹാളില്‍ നടന്ന ജില്ലാതല ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. റെഡ്‌റിബണ്‍ ധരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ ദിനാചരണ സന്ദേശം നല്‍കി. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ ഗംഗാ രാധാകൃഷ്ണന്‍, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. ഇ മോഹനന്‍, ഡോ. എം സി വിമല്‍രാജ്, കാഞ്ഞങ്ങാട് ഐഎംഎ ഡോ. സൂരജ് എസ് നമ്പ്യാര്‍, കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് രഞ്ജിത് സി നായര്‍, കാഞ്ഞങ്ങാട് മിഡ് ടൗണ്‍ റോട്ടറിയിലെ എ രാജീവന്‍, കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പി വി രാജേഷ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട്  ഡോ. സുനിത നന്ദന്‍, കാഞ്ഞങ്ങാട് ഐഎപി ഡോ. ടി വി പത്മനാഭന്‍, അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍  ഇ വി ചന്ദ്രമോഹനന്‍, ഗവ. സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ് പ്രിന്‍സിപ്പല്‍ പി പി അനിത, കിരണ്‍ തോമസ്, കമല്‍ കെ ജോസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ വിന്‍സെന്റ് ജോണ്‍ സ്വാഗതവും ജില്ലാ മലേറിയ ഓഫീസര്‍ വി സുരേശന്‍ നന്ദിയും പറഞ്ഞു.

എയ്ഡ്‌സിനെതിരെയുളള ബോധവല്‍ക്കരണം സാധാരണ ജനവിഭാഗങ്ങളിലേക്ക് എത്തിയാലെ എയ്ഡ്‌സ് സമൂഹത്തില്‍ നിന്ന് പൂര്‍ണ്ണമായി മാറ്റാന്‍ കഴിയൂവെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര സുരക്ഷ പ്രൊജക്ട്, കാസര്‍കോട് ഗവ. എച്ച് എസ് എസിലെ എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, കാസര്‍കോട് ഗവ. കോളേജിലെ എന്‍എസ്എസ് യൂണിറ്റ്, കുമ്പള ഗവ. എച്ച് എസ് എസ് എന്നിവയുടെ സഹകരണത്തോടെ നടന്ന എയ്ഡ്‌സ് അവബോധറാലിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് റെഡ് റിബണ്‍ എന്‍സിസി കേഡറ്റിനെ അണിയിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എച്ച് ഐ വി, എയ്ഡ്‌സ് ബോധവല്‍ക്കരണം യക്ഷഗാനം മുഖേന നല്‍കി. എയ്ഡ്‌സ് ദിനാചരണ റാലിയില്‍ കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ  എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, യൂത്ത് ക്ലബ്ബ് അംഗങ്ങള്‍, കാസര്‍കോട് ഗവ. കോളേജ് എന്‍എസ്എസ് അംഗങ്ങള്‍ എന്നിവര്‍ അണിചേര്‍ന്നു.

വെള്ളിയാഴ്ച എച്ച് ഐ വി ബാധിതര്‍ക്കായി നെഹ്‌റു യുവകേന്ദ്ര സുരക്ഷാപ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍  നടത്തുന്ന പോഷകാഹാര വിതരണം കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്യും.

കാഞ്ഞങ്ങാട് കേന്ദ്രീയവിദ്യാലയത്തില്‍ നടന്ന ലോക എയ്ഡ്‌സ് ദിനാചരണ പരിപാടിയില്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിനി ശ്രീധന്യാ പ്രതിജ്ഞാവാചകം  ചൊല്ലിക്കൊടുത്തു. ഒമ്പതാം തരം വിദ്യാര്‍ത്ഥിനി അശ്വിത എയ്ഡ്‌സ് ബോധവല്‍ക്കരണം നടത്തി. പി എച്ച് സി യിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസാദ് മുഖ്യാതിഥി ആയിരുന്നു. എയ്ഡ്‌സ് ബോധവല്‍ക്കരണ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ ഡിസ്‌പ്ലേയും അറങ്ങേറി. പ്രിന്‍സിപാള്‍ വേദ്പ്രകാശ് മീനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നഗരത്തില്‍ റാലി നടത്തി.


ലോക എയ്ഡ്‌സ് ദിനം വിപുലമായി ആചരിച്ചു
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി കാഞ്ഞങ്ങാട് ഐഎംഎ ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു
ലോക എയ്ഡ്‌സ് ദിനം വിപുലമായി ആചരിച്ചു

ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എയ്ഡ്‌സ് ദിനം ആചരിച്ചു

ഉദുമ: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് കുട്ടികള്‍ ഉദുമ ബസ് സ്‌റ്റോപ്പ് പരിസരത്തു റെഡ് റിബ്ബണ്‍ മാതൃകയില്‍ മെഴുകുതിരി വെട്ടം തെളിയിച്ച് എയ്ഡ്‌സ് ദിനം ആചരിച്ചു. കൈകള്‍ ഉയര്‍ത്താം എച്ച് ഐ വി പ്രതിരോധത്തിനായി എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ചാണ് വിദ്യാര്‍ത്ഥികള്‍ എയ്ഡ്‌സ് ദിനം ആചരിച്ചത്.

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഓര്‍മ്മയ്ക്കായും അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമായാണ് ഈ രീതിയില്‍ പരിപാടി സംഘടിപ്പിച്ചത്. ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. മുഹമ്മദ് എയ്ഡ്‌സ് ദിന പ്രതിജ്ഞ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ചൊല്ലി കൊടുത്തു.

പി ടി എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍, പ്രിന്‍സിപ്പാള്‍ കെ വി അഷ്‌റഫ്, അധ്യാപകരായ അയ്യപ്പന്‍, ഗണേശന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഭിരാം സ്വാഗതവും വളണ്ടിയര്‍ ലീഡര്‍ രഞ്ജിത്ത് എം നന്ദിയും പറഞ്ഞു.
ലോക എയ്ഡ്‌സ് ദിനം വിപുലമായി ആചരിച്ചു

Keywords: Kasaragod, World, AIDS, Inauguration, Club, School, Teacher, Students, MLA, N.A.Nellikunnu, Rally, District, Worlds Aids day marked.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia