city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശ്വാസമുണ്ടെന്നും അയച്ച സന്ദേശത്തിന് ശേഷം അവള്‍ പ്രതികരിച്ചില്ല; കൊവിഡ് ബാധ സംശയിച്ചിരുന്ന യുവതിയെ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വാഷിങ്ടണ്‍: (www.kvartha.com 22.03.2020) കൊവിഡ് ബാധ സംശയിച്ചിരുന്ന യുവതിയെ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ലൂയിസിയാന ന്യൂ ഓര്‍ലീന്‍സ് സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകയുമായ നതാഷ ഓട്ടി(39)നെ ആണ് വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മാര്‍ച്ച് പത്തുമുതല്‍ നതാഷയ്ക്ക് ചെറിയ പനിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച കൊവിഡ് പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്തിരുന്നു.

വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന നതാഷ തന്റെ കാമുകനായ ജോഷ് ആന്‍ഡേഴ്സണുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശ്വാസമുണ്ടെന്നുമാണ് യുവതി രണ്ടു ദിവസം മുമ്പ് ജോഷിനെ അറിയിച്ചത്. എന്നാല്‍ ആ മൊബൈല്‍ സന്ദേശത്തിന് ശേഷം യുവതി പ്രതികരിച്ചില്ല. തുടര്‍ന്ന് ജോഷ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നതാഷയെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശ്വാസമുണ്ടെന്നും അയച്ച സന്ദേശത്തിന് ശേഷം അവള്‍ പ്രതികരിച്ചില്ല; കൊവിഡ് ബാധ സംശയിച്ചിരുന്ന യുവതിയെ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍  കണ്ടെത്തി

എന്നാല്‍ നതാഷയുടെ മരണം കൊവിഡ് ബാധയെ തുടര്‍ന്നാണെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും നതാഷയുടെ പരിശോധന ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Keywords:  Washington, News, World, Woman, Death, Message, House, Kitchen, Coronavirus, Test, Results, Woman found dead in her kitchen while waiting for delayed coronavirus test results

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia