city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അവതാരകനെ മുഖത്തടിച്ച സംഭവം; വില്‍ സ്മിതിന് ഓസ്‌കര്‍ ചടങ്ങുകളില്‍ 10 വര്‍ഷത്തേക്ക് വിലക്കേര്‍പെടുത്തി അകാഡമി

ലോസ് ആന്‍ജലസ്: (www.kasargodvartha.com 09.04.2022) ഓസ്‌കര്‍ ജേതാവ് വില്‍ സ്മിതിന് ഓസ്‌കര്‍ ചടങ്ങുകളില്‍ 10 വര്‍ഷത്തേക്ക് വിലക്കേര്‍പെടുത്തി അകാഡമി. രണ്ടാഴ്ച മുമ്പ് നടന്ന ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ അവതാരകനായ ക്രിസ് റോകിന്റെ മുഖത്തടിച്ച സംഭവത്തിലാണ് നടപടി. ഇതോടെ അകാഡമിയുടെ ഒരു ചടങ്ങിലും നേരിട്ടോ അല്ലാതെയോ ഇക്കാലയളവില്‍ സ്മിത്തിന് പങ്കെടുക്കാനാകില്ല.
  
അവതാരകനെ മുഖത്തടിച്ച സംഭവം; വില്‍ സ്മിതിന് ഓസ്‌കര്‍ ചടങ്ങുകളില്‍ 10 വര്‍ഷത്തേക്ക് വിലക്കേര്‍പെടുത്തി അകാഡമി

അതേസമയം അക്കാദമിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി വില്‍സ്മിത്ത് അറിയിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന അകാഡമിയിലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗത്തിലാണ് തീരുമാനം. ചടങ്ങിലുണ്ടായ സംഭവത്തില്‍ ആ സമയം കൃത്യമായി പ്രതികരിക്കാതിരുന്നതില്‍ അകാഡമി ക്ഷമ ചോദിച്ചു. നേരത്തെ അകാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നിന്ന് രാജിവച്ചതായി വില്‍ സ്മിത് തന്നെ അറിയിച്ചിരുന്നു.

അവതാരകനെ മുഖത്തടിച്ച സംഭവം; വില്‍ സ്മിതിന് ഓസ്‌കര്‍ ചടങ്ങുകളില്‍ 10 വര്‍ഷത്തേക്ക് വിലക്കേര്‍പെടുത്തി അകാഡമി

ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പ് അര്‍ഹിക്കാത്തതെന്നും അകാഡമി അര്‍പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞിരുന്നു. മാത്രമല്ല അവതാരകനെ മര്‍ദിച്ചതിന് ഏത് ശിക്ഷാ വിധിയും സ്വീകരിക്കാന്‍ താന്‍ സന്നദ്ധനാണെന്നും വില്‍ സ്മിത് അറിയിച്ചിരുന്നു.

രണ്ടാഴ്ച മുമ്പാണ് 94-ാമത് ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങിനിടെ വില്‍ സ്മിത് അവതാരകനായ ക്രിസ് റോകിനെ വേദിയില്‍ കയറി അടിച്ചത്. ആലോപേഷ്യ രോഗ ബാധിതയായ വില്‍ സ്മിതിന്റെ ഭാര്യ ജാഡ പിന്‍കെറ്റിനെ കളിയാക്കുന്ന തരത്തില്‍ മോശമായി പറഞ്ഞതാണ് വില്‍ സ്മിതിനെ ചൊടിപ്പിക്കാന്‍ കാരണം.

Keywords: Los Anchalas, News,World, Top-Headlines, Award, Entertainment, Ban, Will Smith, International, Oscar, Apology, Will Smith banned from Oscars for 10 years over slap.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia