city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്തോനേഷ്യ പിടിച്ചുവെച്ച കപ്പലിലെ മലയാളികളടക്കമുള്ള 23 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി

കാസര്‍കോട്: (www.kasargodvartha.com 18.07.2019) കടലതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് മലയാളികളടക്കമുള്ള 23 ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ ഇന്തോനേഷ്യ പിടിച്ചുവെച്ച സംഭവത്തില്‍ ഇടപെടാമെന്നറിയിച്ച് വിദേശകാര്യ മന്ത്രാലയം. 23 ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററില്‍ അറിയിച്ചു. അഞ്ചു മാസമായി ഇന്തോനേഷ്യയില്‍ കരുതല്‍ തടങ്കലില്‍ കഴിയുകയാണ് ഇവര്‍.

ഇതില്‍ മൂന്ന് കാസര്‍കോട്ടുകാരും ഒരു പാലക്കാട് സ്വദേശിയും ഉള്‍പെടും. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് സിംഗപ്പൂരിനടുത്തുവെച്ച് ഇവരെ ഇന്തോനേഷ്യ നാവിക സേന പിടികൂടിയത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്താറുള്ള മെയിന്റനന്‍സ് ജോലിക്കു ശേഷം സിംഗപ്പൂര്‍ തുറമുഖത്ത് ചരക്ക് കയറ്റാനായി കാത്തുനില്‍ക്കുന്നതിനിടയിലാണ് എം ടി എസ് ജി പേഗേസ് എന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് കമ്പനിയുടെ കപ്പല്‍ ഇന്തോനേഷ്യന്‍ നാവിക സേന പിടികൂടിയത്. കാസര്‍കോട് ഉപ്പള നയാബസാര്‍ പാറക്കട്ടെയിലെ മൂസക്കുഞ്ഞി, മൊഗ്രാല്‍ കൊപ്പളത്തെ കലന്തര്‍, കാസര്‍കോട്ടെ അനൂപ് തേജ്, പാലക്കാട് പെരുഞ്ചിറയിലെ വിപന്‍ രാജ് എന്നിവരും ഗോവ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നുള്ള മറ്റുള്ളവരുമാണ് ഇപ്പോള്‍ തടങ്കലില്‍ കഴിയുന്നത്.

ഇന്തോനേഷ്യ പിടിച്ചുവെച്ച കപ്പലിലെ മലയാളികളടക്കമുള്ള 23 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി


നൂറുകണക്കിന് കപ്പലുകള്‍ ചരക്ക് കയറ്റാനെത്തുന്ന സിംഗപ്പൂര്‍ തുറമുഖത്ത് ഊഴമെത്താന്‍ വൈകുന്നതുകൊണ്ട് അപകടാവസ്ഥ ഒഴിവാക്കാന്‍ കുറച്ചുദൂരം നങ്കൂരമിട്ടപ്പോഴാണ് തങ്ങളുടെ കടലതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് കപ്പല്‍ പിടികൂടിയത്. എമിഗ്രേഷന്‍ നിയമവും സുരക്ഷാ നിയമവും ലംഘിച്ചുവെന്നാരോപിച്ച് കപ്പല്‍ വിട്ടുകൊടുക്കാന്‍ ഇന്തോനേഷ്യന്‍ നാവിക സേന അനുവദിച്ചില്ല. അഞ്ചുമാസത്തിലധികമായി ഇതേതുടര്‍ന്ന് കപ്പലധികൃതര്‍ വിചാരണ നേരിടുകയാണ്. രണ്ടുമാസം മുമ്പ് ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ നാവികസേനയുടെ ഉദ്യോഗസ്ഥനും ഇന്തോനേഷ്യയിലെത്തുകയും എമിഗ്രേഷന്‍ വിഭാഗവുമായും നാവികസേനയുമായും ചര്‍ച്ച നടത്തി കപ്പല്‍ വിചാരണ കഴിയുന്നതുവരെ അവിടെ തന്നെ നിര്‍ത്തിയിടാനും ജോലിക്കാര്‍ക്ക് നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കാനും ധാരണയായിരുന്നു. എന്നാല്‍ ഈ ധാരണ പിന്നീട് പാലിക്കാന്‍ ഇന്തോനേഷ്യന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം.

Related News:
കടലതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 23 ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ ഇന്തോനേഷ്യ പിടിച്ചുവെച്ചു; 5 മാസമായി കരുതല്‍ തടങ്കലില്‍, സഹായം തേടി നാല് മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, World, Sea, Seamen, Will be intervene in Ship seized incident; Says by Minister of External Affairs
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia