Video | ചൈനയുടേതെന്ന് പറയുന്ന ചാര ബലൂൺ എഫ്-22 യുദ്ധവിമാനത്തിൽ നിന്ന് അമേരിക്കൻ സേന വെടിവെച്ച് വീഴ്ത്തുന്നതിന്റെ വീഡിയോ പുറത്ത്
വാഷിംഗ്ടൺ: (www.kasargodvartha.com) യുഎസ് വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനയുടേതെന്ന് പറയുന്ന ചാര ബലൂണ്‍ അമേരിക്കൻ സേന വെടിവെച്ച് വീഴ്ത്തിയതിന് തൊട്ടുപിന്നാലെ, സംഭവത്തിന്റെ കൃത്യമായ നിമിഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സൗത്ത് കരോലിന തീരത്ത് വച്ച് അമേരിക്കൻ യുദ്ധവിമാനം ചൈനീസ് ചാര ബലൂണിനെ ഒറ്റയടിക്ക് വെടിവെച്ച് വീഴ്ത്തിയതെങ്ങനെയെന്ന് ഈ വീഡിയോയിൽ കാണാം.
അമേരിക്കൻ ആക്രമണത്തിന് ശേഷം ബലൂൺ കഷണങ്ങളായി പൊട്ടി കടലിൽ വീണു. റിയൽ ഫോട്ടോഹോളിക് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പകർത്തിയ ഈ വീഡിയോ, യുഎസിലെ ലാംഗ്‌ലി എയർഫോഴ്‌സ് ബേസിൽ നിന്ന് എഫ്-22 യുദ്ധവിമാനം തൊടുത്ത മിസൈൽ എങ്ങനെയാണ് ചൈനീസ് നിരീക്ഷണ ബലൂൺ വെടിവെച്ചിട്ടതെന്ന് വ്യക്തമായി കാണിക്കുന്നു. വലിയ ശബ്ദത്തോടെ ബലൂണ്‍ പൊട്ടിത്തെറിച്ച് കടലില്‍ പതിച്ചതായി സമീപത്തെ ചിലർ ട്വിറ്ററിൽ കുറിച്ചു.
സമീപത്തെ വ്യോമമേഖലയും മൂന്ന് വിമാനത്താവളങ്ങളും അടച്ചിട്ട ശേഷമായിരുന്നു സൈനിക നടപടി. ഈ ആഴ്ച ആദ്യം മൊണ്ടാനയ്ക്ക് മുകളിലുള്ള ആകാശത്തിലാണ് ബലൂൺ ആദ്യമായി കണ്ടതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശത്തെ തുടർന്നാണ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി അറിയിച്ചു. തന്ത്രപ്രധാന വിവരങ്ങൾ ചോർത്താനാണോ ബലൂൺ പറത്തിയതെന്ന് അമേരിക്ക സംശയം പ്രകടിപ്പിച്ചിരുന്നു.
🚨#BREAKING: Incredible HD footage of the Chinese surveillance balloon being shot down
— R A W S A L E R T S (@rawsalerts) February 4, 2023
🚨#MyrtleBeach l #SC
Watch incredible HD video of the moment when the Chinese surveillance balloon was shot down by a single missile from an F-22 fighter jet from Langley Air Force Base pic.twitter.com/KjwTrgcvcb
ബലൂണിന് മൂന്ന് ബസുകളുടെ വലിപ്പമുണ്ടെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നു. ചാര ബലൂൺ നിരീക്ഷിച്ചു വരികയാണെന്ന് പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഈ ബലൂൺ വഴി തെറ്റി വന്നതാണെന്നാണ് ചൈനയുടെ വാദം. അതേസമയം സൈനിക നടപടിയിൽ ചൈന ശക്തമായ അതൃപ്തി പ്രകടിപ്പിച്ചു.
Keywords: Washington, News, World, Video, attack, Watch Videos How US Fighter Jet Shot Down To Spy Balloon.