city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Prannoy's win | സിംഗപൂര്‍ ഓപണ്‍: ലോക 4-ാം നമ്പര്‍ താരത്തെ തകര്‍ത്ത് മലയാളി താരം എച് എസ് പ്രണോയുടെ ഉജ്വല പ്രകടനം; വീഡിയോ കാണാം

സിംഗപൂര്‍: (www.kasargodvartha.com) ഇന്‍ഡ്യന്‍ ബാഡ്മിന്റണ്‍ താരവും മലയാളിയുമായ എച് എസ് പ്രണോയ് വ്യാഴാഴ്ച നടന്ന സിംഗപൂര്‍ ഓപണിന്റെ രണ്ടാം റൗന്‍ഡ് മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ തന്റെ അപാര ഫോം ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചു. ലോക റാങ്കിങ്ങില്‍ 19-ാം സ്ഥാനത്തുള്ള പ്രണോയ്, ലോക നാലാം നമ്പറും മൂന്നാം സീഡുമായ ചൈനീസ് തായ്പേയിയുടെ ചൗ ടിയാന്‍ ചെനിനെതിരെ മൂന്നാഴ്ചയ്ക്കിടെ രണ്ടാം ജയമാണ് നേടിയത്.
     
Prannoy's win | സിംഗപൂര്‍ ഓപണ്‍: ലോക 4-ാം നമ്പര്‍ താരത്തെ തകര്‍ത്ത് മലയാളി താരം എച് എസ് പ്രണോയുടെ ഉജ്വല പ്രകടനം; വീഡിയോ കാണാം

ഒരു മണിക്കൂര്‍ ഒമ്പത് മിനിറ്റ് നീണ്ട മത്സരത്തില്‍ 14-21, 22-20, 21-18 എന്ന സ്‌കോറിനായിരുന്നു താരത്തിന്റെ വിജയം. അഞ്ച് വര്‍ഷത്തെ കിരീട വരള്‍ചയെ മറികടക്കാന്‍ ശ്രമിക്കുന്ന 29 കാരനായ പ്രണോയ് ജപാന്റെ കൊടൈ നരോക്കയെയാണ് അടുത്തതായി നേരിടുക.

പ്രണോയ് ഹസീന സുനില്‍ കുമാര്‍ എന്ന എച് എസ് പ്രണോയ് തിരുവനന്തപുരം സ്വദേശിയാണ്. സിംഗിള്‍സ്, ഡബിള്‍സ് വിഭാഗങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിക്കുന്നു. സുനില്‍ കുമാര്‍ - ഹസീന കുമാര്‍ ദമ്പതികളുടെ മകനാണ്. അച്ഛന്‍ മുന്‍ ബാഡ്മിന്റണ്‍ കളിക്കാരനും ഓള്‍ ഇന്‍ഡ്യ എയര്‍ഫോഴ്‌സ് ബാഡ്മിന്റണ്‍ ചാംപ്യനുമാണ്.

Keywords: News, World, Singapore-Open, Top-Headlines, International, Sports, India, HS Prannoy, Singapore-Open 2022, Watch: Prannoy's second straight win against world No 4 Chou. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia