city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പന്നിയിറച്ചി കഴിച്ച മൂന്ന് മലയാളികള്‍ അബോധാവസ്ഥയില്‍

വെല്ലിംഗ്ടണ്‍: (www.kasargodvartha.com 16.11.2017) പന്നിയിറച്ചി കഴിച്ച മൂന്ന് മലയാളികള്‍ അബോധാവസ്ഥയില്‍. ഷിബു കൊച്ചുമ്മന്‍, മാതാവ് ഏലിക്കുട്ടി ഡാനിയേൽ, ഭാര്യ സുബി ബാബു എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ന്യൂസിലന്‍ഡിന്റെ വടക്കന്‍ ദ്വീപിലെ വൈക്കാറ്റോ മേഖലയിലുള്ള പുട്ടാരുരുവിലാണ് കുടുംബം താമസിക്കുന്നത്. കാട്ടുപന്നിയുടെ ഇറച്ചിയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മൂവരും അബോധാവസ്ഥയിലാകാന്‍ കാരണമായത്. ദമ്പതികളുടെ ഏഴും ഒന്നും വയസ് പ്രായമായ കുട്ടികള്‍ ഇറച്ചി ഭക്ഷിക്കാതിരുന്നതിനാല്‍ വിഷബാധയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

പന്നിയിറച്ചി കഴിച്ച മൂന്ന് മലയാളികള്‍ അബോധാവസ്ഥയില്‍


കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടില്‍ തയാറാക്കിയ ഭക്ഷണത്തിനൊപ്പമാണ് മൂവരും കാട്ടുപന്നിയുടെ മാസം കഴിച്ചത്. പ്രദേശത്ത് നിന്നും വേട്ടയാടി പിടിച്ച പന്നിയിറച്ചിയാണ് വീട്ടില്‍ പാകം ചെയ്തത്. ഇത് കഴിച്ച ശേഷം മൂവര്‍ക്കും കടുത്ത ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് അയല്‍വാസിയും ഷിബുവിന്റെ സുഹൃത്തുമായ ജോജി വര്‍ഗീസ് പറഞ്ഞു.

ഇവര്‍ കഴിച്ച ഇറച്ചി പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ പരിശോധനാ ഫലം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ദമ്പതികളുടെ കുട്ടികളെ മേഖലയിലെ മലയാളി സമൂഹം ഏറ്റെടുത്തിട്ടുണ്ട്.

Keywords:  World, news, Top-Headlines, Food, hospital, Waikato family hospitalised after eating suspected poisoned pig 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia