കോവിഡ് വ്യാപനം രൂക്ഷം; ബ്രിടനില്‍ വീണ്ടും ലോക് ഡൗണ്‍
ലണ്ടന്‍: (www.kasargodvartha.com 05.01.2021) കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബ്രിടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ബ്രിട്ടനില്‍ ഒറ്റദിവസം കൊണ്ട് അരലക്ഷത്തിലേറെ പുതിയ കോവിഡ് കോസുകള്‍ സ്ഥിരീകരിക്കുന്ന സാഹചര്യമാണ്. ദിനംപ്രതി അഞ്ഞൂറോളം പേര്‍ മരിക്കുകയും ചെയ്യുന്നു. ജനിതകമാറ്റം സംഭവിച്ച് അതിവേഗം പടരുന്ന കോവിഡ് വൈറസ് വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ബ്രിട്ടന്‍ നേരിടുന്ന പ്രധാന പ്രതിസന്ധി.
ഇതോടെ ബ്രിട്ടനില്‍ മൂന്നാം തവണയാണ് ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളും അടച്ചിടും. രാജ്യത്തെ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ലോക് ഡോണ്‍ പ്രഖ്യാപിക്കവെ ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. നിലവില്‍ ബ്രിട്ടനില്‍ ഓക്‌സ്ഫര്‍ഡ് വാക്‌സിനും ഭൈസര്‍ വാക്‌സിനും ഉപയോഗിച്ച് തുടങ്ങി.
Keywords: News, World, Top-Headlines, COVID-19, Prime Minister, health, UK Prime Minister imposes harsh lockdown as new Covid-19 variant spreads