കോവാക്‌സിന് അംഗീകാരം നല്‍കി യുകെ; നവംബര്‍ 22 മുതല്‍ ക്വാറന്റീന്‍ വേണ്ട
ലന്‍ഡന്‍: (www.kasargodvartha.com 09.11.2021) ഇന്‍ഡ്യന്‍ നിര്‍മിത കോവിഡ് വാക്സിന്‍ കോവാക്സിന് അംഗീകാരം നല്‍കി യുകെ. കോവാക്സില്‍ സ്വീകരിച്ചവര്‍ക്ക് നവംബര്‍ 22 മുതല്‍ ബ്രിടണില്‍ പ്രവേശിക്കാം. കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത് പിന്നാലെയാണ് നടപടി. ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്‌സിന്‍ 70 ശതമാനം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
നവംബര്‍ 22 മുതല്‍ കോവാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്കും യുകെയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്‍ഡ്യയിലെ ബ്രിടിഷ് ഹൈകമിഷണര്‍ അലക്‌സ് എല്ലിസ് ട്വിറ്ററില്‍ പ്രതികരിച്ചു. നവംബര്‍ 22ന് പുലര്‍ചെ നാല് മണി മുതലാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.
കോവിഷീല്‍ഡ് വാക്‌സിന്‍ യുകെ കഴിഞ്ഞ മാസം തന്നെ അംഗീകാരം നല്‍കിയിരുന്നു. കോവാക്‌സിന് പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്‌സിനുകള്‍ക്കും യുകെയുടെ അംഗീകാരം ലഭിച്ചു. ഈ രണ്ടു വാക്‌സിനുകള്‍ക്കും ലോകാരോഗ്യസംഘടന നേരത്തേ അടിയന്തര അനുമതി നല്‍കിയിരുന്നു.
Keywords: London, News, World, Top-Headlines, Vaccinations, COVID-19, Health, UK approves Covaxin for international travellers