Earth Quake | ഇറാനില്‍ 6.5 രേഖപ്പെടുത്തി ഭൂചലനം; 5 മരണം; യുഎഇയില്‍ ശക്തമായ പ്രകമ്പനം
Jul 2, 2022, 08:49 IST
ദുബൈ: (www.kasargodvartha.com) ഇറാനില്‍ 6.5 തീവ്രത രേഖപ്പെടുത്തി ഭൂചലനം. ഭൂകമ്പത്തിന്റെ ശക്തമായ പ്രകമ്പനം ദുബൈയിലും അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ചെ തെക്കന്‍ ഇറാനില്‍ ഭൂചലനമുണ്ടായതിന്റെ പ്രകമ്പനമാണ് ദുബൈയിലും ശക്തമായി അനുഭവപ്പെട്ടതെന്നാണ് വിവരം. ഇറാനിൽ അഞ്ച് പേർ മരിച്ചു.
പുലര്‍ചെ 1.32ന് ഇറാനിലെ ബന്ദര്‍ ഖമീറിന് സമീപം 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎഇ നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ദുബൈയില്‍ പല ഭാഗങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. എവിടെയും അപകടമോ നാശനഷ്ടമോ റിപോര്‍ട് ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ വൈകാതെ പലരും തങ്ങളുടെ അനുഭവം പങ്കിട്ടു.
Keywords: news,World,international,Dubai,UAE,Top-Headlines, UAE Residents report tremors as 6.5 magnitude earthquake strikes Iran