ശ്രീലങ്കയില്‍ ഇനി സ്ത്രീകള്‍ക്കും മദ്യം വാങ്ങാം, ബാറില്‍ ജോലിയും ചെയ്യാം
Jan 13, 2018, 10:43 IST
കൊളംബോ:(www.kasargodvartha.com 13/01/2018) മദ്യം വാങ്ങുന്നതിനും മദ്യനിര്മാണവില്പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കുന്നതിനും വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ശ്രീലങ്ക നീക്കി. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് നിയമത്തിനുകീഴിലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമരവീര ഒപ്പുവെച്ചു.
1950ല്‍ പാസാക്കിയ നിയമപ്രകാരം ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കാനോ മദ്യ നിര്മാണവില്പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കാനോ അനുവാദമുണ്ടായിരുന്നില്ല. പുതിയ നിയമപ്രകാരം റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ മദ്യപിക്കുന്നതിന് ഇനി സ്ത്രീകള്‍ക്ക് എക്സൈസ് കമ്മിഷണറുടെ പ്രത്യേക അനുമതി തേടേണ്ടതില്ല.

Keywords: News, World, Women, Bar, Job, Top-Headlines, Finance minister, Srilanka, Restaurant, Sri Lanka removes ban on sale of alcohol to women