Singapore Open | 16 മാസത്തിന് ശേഷം സൈന നെഹ്വാള്‍ ക്വാര്‍ടര്‍ ഫൈനലില്‍ കടന്നു; പി വി സിന്ധുവിനും പ്രണോയിക്കും വിജയം; മിഥുന്‍ മഞ്ജുനാഥിന് തോല്‍വി
Jul 14, 2022, 17:31 IST
സിംഗപൂര്‍: (www.kasargodvartha.com) സിംഗപൂര്‍ ഓപണിന്റെ ക്വാര്‍ടര്‍ ഫൈനലില്‍ കടന്ന ഇന്‍ഡ്യയുടെ സൈന നെഹ്വാള്‍ ഇതോടെ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കി. 2010-ല്‍ സിംഗപൂരില്‍ കിരീടം നേടിയ സൈന വ്യാഴാഴ്ച നടന്ന രണ്ടാം റൗന്‍ഡ് മത്സരത്തില്‍ ലോക ഒമ്പതാം നമ്പര്‍ താരം ചൈനയുടെ ഹീ ബിംഗ് ജാവോയെ 21-19, 11-21, 21-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.
സൈനയെ കൂടാതെ പിവി സിന്ധുവും ക്വാര്‍ടര്‍ ഫൈനലില്‍ എത്തി. മൂന്നാം സീഡ് സിന്ധു രണ്ടാം റൗന്‍ഡില്‍ വിയറ്റ്‌നാമിന്റെ തു ലിന്നിനെ പരാജയപ്പെടുത്തി. മൂന്ന് സെറ്റുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ 19-21, 21-19, 21-18 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. രണ്ട് തവണ ഒളിംപിക്സ് മെഡല്‍ ജേതാവായ സിന്ധുവിനെ ആദ്യ സെറ്റില്‍ കീഴടക്കിയ ലോക 59-ാം നമ്പര്‍ താരം ലിന്‍ രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടം നടത്തി, ഒരു ഘട്ടത്തില്‍ ഇരു താരങ്ങളുടെയും സ്‌കോര്‍ 19-19 എന്ന നിലയിലായിരുന്നു. എന്നാല്‍ സിന്ധു മികച്ച തിരിച്ചുവരവ് നടത്തി സെറ്റ് സ്വന്തമാക്കി. ക്വാര്‍ടറില്‍ ചൈനയുടെ ഹാന്‍ യുവെയാണ് സിന്ധുവിന്റെ എതിരാളി.
ഇന്‍ഡ്യയുടെ എച് എസ് പ്രണോയ് രണ്ടാം റൗന്‍ഡ് മത്സരത്തില്‍ തായ്വാനിന്റെ ചൗ ടിയാന്‍ ചിന്നിനെ പരാജയപ്പെടുത്തി ക്വാര്‍ടറില്‍ കടന്നു. ലോക നാലാം നമ്പര്‍ താരം ചൗവിനെ 14-21, 22-20, 21-18 എന്ന സ്‌കോറിനാണ് ലോക 19-ാം നമ്പര്‍ താരം പ്രണോയ് പരാജയപ്പെടുത്തിയത്. 29 കാരനായ താരം കഴിഞ്ഞ രണ്ട് മാസമായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തുന്നത്. മറുവശത്ത്, മുന്‍ ലോക ഒന്നാം നമ്പര്‍ താരം കിഡംബി ശ്രീകാന്തിനെ ആദ്യ റൗന്‍ഡില്‍ തോല്‍പ്പിച്ച് എല്ലാവരെയും ഞെട്ടിച്ച ഇന്‍ഡ്യയുടെ മിഥുന്‍ മഞ്ജുനാഥ് രണ്ടാം റൗന്‍ഡില്‍ പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 21-10, 18-21, 21-16 എന്ന സ്‌കോറിനാണ് മഞ്ജുനാഥിനെ അയര്‍ലന്‍ഡിന്റെ നാറ്റ് എന്‍ഗുയെന്‍ പരാജയപ്പെടുത്തിയത്.

Keywords: News, World, Sports, Singapore-Open, Top-Headlines, International, Winners, Singapore Open 2022, PV Sindhu, Saina Nehwal, HS Prannoy, Singapore Open: PV Sindhu, Saina Nehwal, HS Prannoy Qualify For Quarter Finals.
< !- START disable copy paste -->