Gold Medal | ഏഷ്യൻ പാരാ ഗെയിംസ്: ഷൂട്ടിങ്ങിൽ മലയാളി താരം സിദ്ധാർഥ് ബാബുവിന് റെക്കോർഡോടെ സ്വർണം
Oct 26, 2023, 10:51 IST
ഹാങ്‌ഷൗ: (KasargodVartha) ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ മലയാളി താരം സിദ്ധാർഥ് ബാബു റെക്കോർഡോടെ സ്വർണം നേടി. മിക്‌സഡ് 50 മീറ്റർ റൈഫിൾ പ്രോൺ എസ്എച്ച് 1 ഇനത്തിലാണ് നേട്ടം കരസ്ഥമാക്കിയത്. ഫൈനലിൽ മൊത്തം 247.7 പോയിന്റുകൾ നേടിയ താരം ഈ ഇനത്തിൽ ഏഷ്യൻ പാരാ ഗെയിംസിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഇതോടെ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ സ്വർണമെഡലുകൾ 17 ആയി ഉയർന്നു.
നേരത്തെ, പുരുഷന്മാരുടെ എഫ്-46 ഷോട്ട്പുട്ടിൽ സച്ചിൻ സർജെറാവു ഖിലാഡി ഇന്ത്യക്കായി 16-ാം സ്വർണം നേടി. 16.03 മീറ്റർ എറിഞ്ഞാണ് അദ്ദേഹം ഗെയിംസ് റെക്കോർഡ് മറികടന്നത്. ഏഷ്യൻ പാരാ ഗെയിംസിൽ, തന്റെ നാലാം ശ്രമത്തിലാണ് 16.03 മീറ്റർ എന്ന മികച്ച പ്രകടനം സച്ചിൻ പുറത്തെടുത്തത്. മറ്റൊരു ഇന്ത്യൻ അത്‌ലറ്റ് രോഹിത് കുമാർ 14.56 മീറ്റർ എറിഞ്ഞ് വെങ്കലം നേടി.
Keywords: News, World, Asian Para Games, Nishad Kumar, Gold Medal, Sports, Sidhartha Babu Wins Gold Medal in Mixed 50m Rifle Prone SH 1 Event at Asian Para Games 2023