Allegation | ‘ജൂലൈയിലെ അക്രമം ഭീകരാക്രമണം, കുറ്റവാളികളെ ശിക്ഷിക്കണം’: ഷെയ്ഖ് ഹസീന
ന്യൂഡൽഹി: (KasargodVartha) ബംഗ്ലാദേശ് പ്രധാനമന്ത്രി (Bangladesh's Prime Minister) സ്ഥാനത്തുനിന്നുള്ള പുറത്താകലിനു ശേഷം ആദ്യമായി പ്രതികരിച്ച ഷെയ്ഖ് ഹസീന (Sheikh Haseen), ജൂലൈയിലെ പ്രക്ഷോഭത്തിലെ കൊലപാതകങ്ങളെയും അക്രമങ്ങളെയും ഭീകരാക്രമണമായി വിശേഷിപ്പിച്ചു. കുറ്റവാളികൾക്ക് തക്ക ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. മകൻ സയീബ് വാസെദാണ് ഷെയ്ഖ് ഹസീനയുടെ ഈ പ്രസ്താവന സമൂഹമാധ്യമമായ എക്സില്‍ (Twitter-X) പങ്കുവച്ചത്.
ഓഗസ്റ്റ് 15ന് പിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാൻ കൊല്ലപ്പെട്ടതിന്റെ വാർഷികാചരണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. ഈ ദിവസം ദേശീയ വിലാപദിനമായി ആചരിക്കണമെന്നും ഹസീന ബംഗ്ലാദേശ് ജനതയോട് ആഹ്വാനം ചെയ്തു.
ജൂലൈയിലെ പ്രതിഷേധത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾ, അധ്യാപകർ, പൊലീസ്, അവാമി ലീഗ് പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ജീവനക്കാർ, സാംസ്കാരിക പ്രവർത്തകർ, കാലനടക്കാർ തുടങ്ങിയവർ ഈ ഭീകരാക്രമണത്തിന്റെ ഇരകളായി. ഹസീന, ഈ ആക്രമണങ്ങളുടെ പിന്നിലുള്ളവരെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
1975 ഓഗസ്റ്റ് 15ന് ബംഗ്ലാദേശ് പ്രസിഡന്റ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്‌മാനെ കൂടാതെ ഷെയ്ഖ് ഹസീനയുടെ മാതാവ്, സഹോദരങ്ങൾ, അമ്മാവൻ തുടങ്ങിയവരെയും ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ഈ ഓർമ്മകൾ പേറുന്ന ബംഗബന്ധു ഭവൻ ഇന്ന് ചാരമായി മാറിയിരിക്കുന്നുവെന്നും ഹസീന വ്യക്തമാക്കി.
ഓഗസ്റ്റ് 15ന് ഷെയ്ഖ് മുജീബുർ റഹ്‌മാൻ കൊല്ലപ്പെട്ട ദിവസം അവധി നൽകിയിരുന്ന തീരുമാനം ഇടക്കാല സർക്കാർ റദ്ദാക്കിയതിനു പിന്നാലെയാണ് ഹസീനയുടെ ഈ പ്രസ്താവനയെത്തുന്നത്.
ഷെയ്ഖ് ഹസീന, ജൂലൈയിലെ അക്രമത്തെ ഭീകരാക്രമണമായി കണ്ടുകൊണ്ട് കുറ്റവാളികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടു. അതോടൊപ്പം, പിതാവിന്റെയും കുടുംബത്തിന്റെയും കൊലപാതകത്തിന്റെ വാർഷികാചരണത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പങ്കുവെച്ച കുറിപ്പില്‍ പ്രതിപാദിച്ചു.
ബംഗ്ലാദേശിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് നടപടിയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരെയും മറ്റ് ആറ് പേർക്കെതിരെയും കൊലപാതക കുറ്റത്തിന് കേസെടുത്തതായി നേരത്തേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പ്രക്ഷോഭത്തിനിടെ ധാക്കയിലെ മുഹമ്മദ്പുരിൽ ജൂലൈ 19-ന് പോലീസ് നടത്തിയ വെടിവെപ്പിൽ അബു സയീദ് എന്ന പലചരക്ക് കടയുടമ കൊല്ലപ്പെട്ട സംഭവത്തിലാണ് ഷെയ്ഖ് ഹസീനയ്ക്കെതിരായ നിയമനടപടിയെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
പ്രക്ഷോഭം ശക്തമായതോടെ രാജി സമർപ്പിച്ച് നാടുവിട്ടതിനുശേഷം ഹസീനയ്ക്കെതിരെ എടുക്കുന്ന ആദ്യ നിയമ നടപടിയാണിത്.
ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥിപ്രക്ഷോഭത്തിൽ 91 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് സൈന്യത്തിന്റെ അന്ത്യശാസനം ലഭിച്ചതിന് പിന്നാലെ ഓഗസ്റ്റ് അഞ്ചിന് പ്പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഷെയ്ഖ് ഹസീന രാജ്യത്തുനിന്നും പലായനം ചെയ്യുകയായിരുന്നു.#Bangladesh #SheikhHasina #Protests #Terrorism #Politics #SouthAsia
English translation of my mother's statement:
— Sajeeb Wazed (@sajeebwazed) August 13, 2024
Dear Bangladesh,
As-salamu alaykum.
Brothers and sisters, on August 15, 1975, the Father of the Nation and the then President of Bangladesh, Bangabandhu Sheikh Mujibur Rahman, was brutally assassinated. I pay my deepest respects to…