Accident | സഊദിയില്‍ വാനും കാറും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥിനി മരിച്ചു, 12 പേര്‍ക്ക് പരിക്ക്
തബൂക്: (www.kasargodvartha.com) സഊദിയില്‍ വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. തബൂകിന്റെ സമീപ പ്രദേശമായ അല്‍ ബവാദിയിലാണ് അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാനും മറ്റൊരു കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്നാണ് റിപോര്‍ട്.
അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഇവരെ കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി പൊലീസ് വ്യക്തമാക്കി.
വാന്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ട്രാഫിക് പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
Keywords: News, World, Top-Headlines, Student, Death, Injured, Accident, Police, Tabuk, School bus overturning after colliding with car, student died in Tabuk.