ഇന്ത്യയുടെ വാഗ്ദാനമായ ടെന്നിസ് താരം പ്രജ്‌നേഷ് ഗുണേശ്വരന്റെ കോച്ച് കാസര്‍കോടിന്റെ മരുമകന്‍; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നൊവാക് ജോക്കോവിച്ചിനെ നേരിടാനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള നിരാശ ബാധിക്കില്ലെന്ന് ബാലചന്ദ്രന്‍ മാണിക്കത്ത്, ശക്തമായി തിരിച്ചുവരുമെന്നും വെളിപ്പെടുത്തല്‍
Jan 29, 2020, 18:58 IST
കാസര്‍കോട്: (www.kasaragodvartha.com 29.01.2020) ഇന്ത്യയുടെ വാഗ്ദാനമായ ടെന്നിസ് താരം പ്രജ്‌നേഷ് ഗുണേശ്വരന്റെ കോച്ച് കാസര്‍കോടിന്റെ മരുമകന്‍. റോഡ് ലേവര്‍ അരീനയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ നേരിടാനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള നിരാശ ബാധിക്കില്ലെന്ന് കോച്ച് ബാലചന്ദ്രന്‍ മാണിക്കത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബംഗളൂരുവിലെ ടെന്നിസ് അക്കാദമിയില്‍ അടുത്ത മത്സരത്തിനുള്ള കടുത്ത പരിശീലനത്തിലാണ് 122 റാങ്കുകാരനായ പ്രജ്‌നേഷ് ഗുണേശ്വരനെന്ന് ബാലചന്ദ്രന്‍ പറഞ്ഞു.
ഫെബ്രുവരി മൂന്നിന് പൂനെയില്‍ നടക്കുന്ന എ ടി പി മത്സരത്തില്‍ ഗംഭീര തിരിച്ചുവരവിന് പ്രജ്‌നേഷ് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ പ്രജ്‌നേഷ് തന്റെ റാങ്കിംഗ് 75 വരെ എത്തിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലേക്ക് പ്രജ്‌നേഷിനെ എത്തിച്ചതിന്റെ പൂര്‍ണമായ ക്രെഡിറ്റ് 2018 മുതല്‍ പ്രജ്‌നേഷിനെ പരിശീലിപ്പിക്കുന്ന ബാലചന്ദ്രനാണ്.
ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ യോഗ്യതാ റൗണ്ടിലെ അവസാന കളി തോറ്റെങ്കിലും യോഗ്യത നേടിയ ഒരു താരം പിന്മാറിയതിനെത്തുടര്‍ന്ന് ലക്കി ലൂസര്‍ എന്ന നിലയ്ക്കാണ് പ്രജ്‌നേഷ് ഫൈനലില്‍ എത്തിയത്. യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ടു കളികള്‍ പ്രജ്‌നേഷ് അത്ഭുതകരമായ രീതിയിലുള്ള വിജയമാണ് കൊയ്‌തെടുത്തത്. ഒന്നാം റൗണ്ടില്‍ ജപ്പാന്റെ ടാട്‌സുമോ ഇട്ടോയോടു ശക്തമായ പോരാട്ടമാണ് പ്രജ്‌നേഷ് കാഴ്ചവച്ചത്. തുല്യശക്തികളുടെ പോരാട്ടമായിരുന്നുവെങ്കിലും വലിയ ടൂര്‍ണമെന്റുകളിലെ സമ്മര്‍ദം അതിജീവിക്കുന്നതില്‍ ഇട്ടോ വിജയിച്ചതാണ് പ്രജ്‌നേഷിന് നിരാശ സമ്മാനിച്ചത്. പ്രജ്‌നേഷിനു സ്ഥിരം പോയിന്റുകള്‍ നല്‍കിയിരുന്ന ശക്തമായ ഫോര്‍ഹാന്‍ഡുകളും സര്‍വുകളും മിക്കപ്പോഴും പിഴച്ചതും കളിയില്‍ ദോഷം ചെയ്തു.
റോഡ് ലേവര്‍ അരീനയില്‍ ജോക്കോവിച്ചിനെ പോലുള്ള മുന്‍ നിര താരങ്ങളോട് മത്സരിക്കുക എന്നത് ഏതൊരു ടെന്നീസ് താരത്തിനും അഭിമാനമാണ്. ലോകമെങ്ങുമുള്ള ടെന്നിസ് പ്രേമികള്‍ ജോക്കോയുടെ എതിരാളി ആരെന്നത് ശ്രദ്ധിക്കുമെന്നതുകൊണ്ട് അവസാന പോരാട്ടത്തില്‍ സമ്മര്‍ദം വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസരങ്ങള്‍ ഇനിയും പ്രജ്‌നേഷിനെ തേടിയെത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതിനുവേണ്ടിയുള്ള കഠിനമായ പരിശീലനമാണ് നടന്നുവരുന്നത്.
30 വര്‍ഷമായി ബാലചന്ദ്രന്‍ മാണിക്കത്ത് ടെന്നിസ് കോച്ചായി പ്രവര്‍ത്തിച്ചുവരികയാണ്. ഇന്ത്യയിലെ മുന്‍ നിര താരം രോഹന്‍ ബൊപ്പണ്ണയുടെ പരിശീലകന്‍ കൂടിയായിരുന്നു. ദേശീയതലത്തില്‍ കോച്ചുകളെ തെരഞ്ഞെടുക്കുന്നതിനുള്ള ട്യൂട്ടര്‍മാരില്‍ ഒരാള്‍കൂടിയാണ്. ഇന്ത്യക്കു വേണ്ടി ദേശീയതലത്തിലും കളിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയായ ബാലചന്ദ്രന്‍ ബംഗളൂരുവിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യ കാഞ്ഞങ്ങാട് മടിക്കൈ അമ്പലത്തറയിലെ പ്രസന്ന എടയില്യം കൊച്ചി നാവിക സേനയിലെ കമാന്‍ഡറായിരുന്നു. മകള്‍ 12 കാരിയായ ഭാവന നമ്പ്യാര്‍ ബംഗളൂരുവില്‍ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയാണ്. ഡാന്‍സ് പ്രാക്ടീസ് നടത്തിവരുന്ന മകളെ നല്ലൊരു നര്‍ത്തകിയാക്കുക എന്നതാണ് ആഗ്രഹമെന്ന് ബാലചന്ദ്രനും പ്രസന്നയും പറഞ്ഞു.
Keywords: Kasaragod, Kerala, news, Sports, World, Prajnesh Gunneswaran's coach is Son-in-law of Kasaragod, Australian Open, Tennis, Grand Slam, Prajnesh Gunneswaran's coach is Son-in-law of Kasaragod < !- START disable copy paste -->