city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മക്കളുടെ വാട്‌സ്ആപ്പ് ചാറ്റ് മാതാപിതാക്കള്‍ക്ക് വായിക്കാം, കോടതി ഉത്തരവ് ഇന്ത്യയിലല്ല

മാഡ്രിഡ്:(www.kasargodvartha.com 28/12/2017) മക്കളുടെ വാട്‌സ്ആപ്പ് ചാറ്റ് മാതാപിതാക്കള്‍ക്ക് വായിക്കാം. സ്വകാര്യതാ നിയമത്തില്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കിക്കൊണ്ട് സ്പാനിഷ് കോടതി. രക്ഷിതാക്കള്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാമെന്നും സോഷ്യല്‍ മീഡിയാ ഉപയോഗം നിരീക്ഷിക്കാമെന്നുമാണ് കോടതി ഉത്തരവിട്ടത്.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം സ്‌പെയിനില്‍ നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മകളുടെ വാട്‌സ്ആപ്പ് ചാറ്റ് അച്ഛന്‍ വായിച്ചതിന് മുന്‍ഭാര്യയും കുട്ടിയുടെ അമ്മയുമായ യുവതി നല്‍കിയ കേസിലാണ് കോടതി ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചതെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മക്കളുടെ വാട്‌സ്ആപ്പ് ചാറ്റ് മാതാപിതാക്കള്‍ക്ക് വായിക്കാം, കോടതി ഉത്തരവ് ഇന്ത്യയിലല്ല

അച്ഛന്‍ മക്കള്‍ രണ്ട് പേരെയും തന്റെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോവുകയും അവിടെയിരുന്ന് മകള്‍ക്കൊപ്പം അവളുടെ വാട്‌സ്ആപ്പ് ചാറ്റ് വായിച്ചുവെന്നും മക്കള്‍ തന്നോട് പറഞ്ഞുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. സ്വകാര്യതാ ലംഘനം കുറ്റം ആരോപിച്ച പരാതിക്കാരിക്ക് അനുകൂലമായാണ് കീഴ്‌കോടതി ഉത്തരവിട്ടത്.

എന്നാല്‍ ഡിസംബര്‍ 26ന് സ്‌പെയിനിലെ പൊന്റവേഡ്ര മേല്‍ കോടതി കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇയാള്‍ക്കെതിരെയുള്ള നടപടികള്‍ റദ്ദാക്കുകയായിരുന്നു.

വാട്‌സ്ആപ്പിന്റെയും സാമൂഹ്യ മാധ്യമങ്ങളുടെയും വളര്‍ച്ചയില്‍ മാതാപിതാക്കളുടെ കൂടുതല്‍ ശ്രദ്ധയും കരുതലും കുട്ടികള്‍ക്ക് വേണമെന്നും കുട്ടികളെ ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ക്കിരുവര്‍ക്കും അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, court, Children, Social-Media, Parents, Top-Headlines, Whats app, Parents can read their child's whatsapp chat, the court order is not in India

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia