city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് രാജി വച്ചു

ഇസ്ലാമാബാദ്:  (www.kasargodvartha.com 28.07.2017) പനാമ അഴിമതിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് രാജിവച്ചു. നവാസ് ഷരീഫ് കുറ്റക്കാരനെന്ന് കണ്ടെത്തിയ സുപ്രീം കോടതി അദ്ദേഹത്തോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഷരീഫിന്റെ നിയമസഭാ സീറ്റ് റദ്ദാക്കാനും കോടതി തെരഞ്ഞടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ദുബൈയിലെ കാപിറ്റല്‍ എഫ്. സഡ്. ഇ കമ്പനിയില്‍ ഷരീഫിന് പങ്കുള്ള കാര്യം നാമനിര്‍ദേശ പത്രികയില്‍ കാണിച്ചിട്ടില്ലെന്നും അതിനാല്‍ അദ്ദേഹം സത്യസന്ധനല്ലെന്നും നിരീക്ഷിച്ചാണ് സീറ്റ് റദ്ദാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. അഞ്ചംഗ ബഞ്ച് ഐക്യകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് രാജി വച്ചു

ഷരീഫിനെതിരെ അന്വേഷണം നടത്തിയ സംയുക്ത അന്വേഷണ സമിതി ശേഖരിച്ച രേഖകള്‍ ആറ് ആഴ്ചക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്.

മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ഷരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. നാല് ആഡംബര ഫ്‌ളാറ്റുകള്‍ ലണ്ടനില്‍ നവാസ് ഷരീഫിനുണ്ട്.

നവാസ് ഷരീഫിനെതിരെ കേസെടുക്കണമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ നല്‍കിയ പരാതിയിലാണ് വിധി വന്നത്.

Keywords:  World, PM, Minister, Corruption, Politics, Top-Headlines, news, Pakistan PM Nawaz Sharif resigns over Panama Papers verdict 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia