ലോകവനിത ദിനത്തിൽ കാസർകോടിന്റെ സ്ത്രീശബ്ദം എയിംസിനായി ഒന്നിച്ചു
കാസർകോട്: (www.kasargodvartha.com 08.03.2021) ലോകവനിത ദിനത്തിൽ കാസർകോടിന്റെ സ്ത്രീശബ്ദം എയിംസിനായി ഒന്നിച്ചു. എയിംസ് ജനകീയക്കൂട്ടായ്മ - വനിതാ വിങ് ഈ വനിതാദിനത്തിൽ ആഘോഷങ്ങൾ മാറ്റിവെച്ച് എയിംസിനായി സത്യാഗ്രഹമിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ കാസർകോട് ഒപ്പുമര ചുവട്ടിലാണ് വനിതകളുടെ സത്യാഗ്രഹ സമരം നടന്നു വരുന്നത്.
പരിപാടിയുടെ ഉദ്‌ഘാടനം ഡോ. കാർമലി ജോൺ നിർവഹിച്ചു. കേരള സർകാരിന്റെ ജില്ലയിലെ മൂന്ന് പ്രമുഖ മുന്നണിയിലെ സ്ഥാനാർഥികളുടെ ഇനി ഭരണത്തിൽ വരാൻ പോകുന്ന സർകാരിന്റെ കണ്ണ് തുറപ്പിക്കാനുള്ള ഒരു തുടക്കമാവും ഈ പരിപാടിയെന്ന് എയിംസ് ജനകീയക്കൂട്ടായ്മ - വനിതാ വിങ് പറഞ്ഞു.
കേരളത്തിന് ഒരു എയിംസ്, അത് കാസർകോട് ആവണം. ഈ ലക്ഷ്യം നേടുന്നതുവരെ ഈ മുന്നേറ്റത്തിൽ നിന്നും പിന്നോട്ട് പോവാൻ പാടില്ലെന്നും കർമാലി ജോൺ കൂട്ടിച്ചേർത്തു.
കേരളം കാസർകോടിനായി ഒരു പുതിയ പ്രൊപോസൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു സമർപിക്കുക, കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കുക എന്നീ കാര്യങ്ങളാണ് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ - വനിതാ വിങ് പ്രവർത്തകർ ആവശ്യപ്പെട്ടുന്നത്.
Keywords: Kasaragod, Kerala, News, World, Women, Women's-day, Hospital, Inauguration, Government, Health-Department, On World Women's Day, Kasargod's women's voice came together for AIIMS.
< !- START disable copy paste -->