ബസ് ടിക്കറ്റിന് പകരം പ്ലാസ്റ്റിക് കുപ്പികള്‍; നഗരത്തില്‍ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തി നേടാന്‍ പുതിയ പദ്ധതി; ഭൂമിക്ക് തണലേകുന്ന പ്രവര്‍ത്തനത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ച് ജനങ്ങള്‍
Aug 23, 2019, 13:45 IST
ക്വിറ്റോ: (www.kasargodvartha.com 23.08.2019) പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുന്നതിന് പുതിയ പദ്ധതിയുമായി ഇക്വഡോറിലെ ഗുയാക്വില്‍ നഗരം. ബസ് ടിക്കറ്റിന്റെ പണത്തിന് പകരം പ്ലാസ്റ്റിക്ക് കുപ്പികള്‍ നല്‍കാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. ഒരു കുപ്പിക്ക് രണ്ട് സെന്‍ ആണ് വില. 15 കുപ്പികളുണ്ടെങ്കില്‍ 30 സെന്നിന് തുല്യമാകും. നഗരത്തില്‍ അമിതമായി കുന്നുകൂടുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തി നേടാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.
ഭൂമിക്ക് തണലേകുന്ന പ്രവര്‍ത്തനത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍. കുപ്പികള്‍ പുറത്ത് വില്‍ക്കുന്നതിനെക്കാള്‍ ലാഭകരം ബസില്‍ നല്‍കുന്നതാണെന്നും യാത്രക്കാര്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല ജനസാന്ദ്രതയും കൂടുതലുള്ള നഗരമാണ് ഇക്വഡോറിലെ ഗുയാക്വില്‍.
27 ലക്ഷം ജനങ്ങളാണ് ഈ നഗരത്തില്‍ താമസിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നതും ഈ നഗരത്തിലാണ്. 4200 ടണ്‍ മാലിന്യങ്ങളാണ് ദിവസവും ഇവിടെ കുമിഞ്ഞുകൂടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Top-Headlines, Plastic, bottle, Bus, waste, No money for your bus ride? Pay with plastic instead