യു എന്‍ ഇസ്രായേലിനെതിരെ തിരിയുന്നതില്‍ പ്രതിഷേധിച്ച് യു എന്‍ മനുഷ്യാവകാശ സമിതിയില്‍ നിന്ന് യു എസ് പുറത്തേക്ക്
Jun 7, 2017, 13:52 IST
ന്യൂയോര്‍ക്ക്: (www.kasargodvartha.com 07.06.2017) യുഎന്‍ മനുഷ്യാവകാശ സമിതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് യുഎസ് യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ നിന്ന് പുറത്തേക്ക്. ഇസ്രായേലിനെതിരായ സമിതിയുടെ പരാമര്‍ശങ്ങള്‍ ചുണ്ടിക്കാട്ടിയാണ് യുഎസിന്റെ പ്രതികരണം. ഇസ്രായേല്‍ തങ്ങളുടെ സഖ്യരാജ്യമാണെന്നും പക്ഷപാതമായി പെരുമാറുന്നുവെന്നുമാണ് യു എസ് ആരോപണം.
ഇസ്രായേലിനെതിരെ സമിതി പരാമര്‍ശം നടത്തുന്നു. എന്നാല്‍, വെനസ്വേലക്കെതിരേ പ്രതികരിക്കാന്‍ തയ്യാറാവുന്നില്ലെന്നും യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെ കുറ്റപ്പെടുത്തി. ഇസ്രായേലിനെതിരേ അടുത്തിടെ യുഎന്‍ മനുഷ്യാവകാശ സമിതി പാസാക്കിയ അഞ്ച് പ്രമേയങ്ങള്‍ തങ്ങള്‍ അംഗീകരിക്കില്ലെന്നു അവര്‍ വ്യക്തമാക്കി.
വാഷിങ്ടണ്‍ പോസ്റ്റിലെഴുതിയ കോളത്തിലാണ് ഹാലെയുടെ പ്രതികരണം. 47 അംഗ മനുഷ്യാവകാശ സമിതിയില്‍ ഇസ്രായേലിനെതിരായ പരാമര്‍ശങ്ങള്‍ നിര്‍ത്തണമെന്നും ഹാലെ ആവശ്യപ്പെട്ടു. നേരത്തേ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎന്‍ മനുഷ്യാവകാശ സമിതി നിലപാടുകളെ വിമര്‍ശിച്ച് മുന്നോട്ടു വന്നിരുന്നു.
Keywords: News, Top-Headlines, World, Protest, Israel, America, UN, Human Rights Council, Nikki Haley says US may leave UN Human Rights Council over 'anti-Israel bias'.