Nick Kyrgios | ടെന്നീസ് താരം നിക് കിര്‍ഗിയോസ് ഇനി ബാസ്‌കറ്റ്ബോള്‍ ടീമിന്റെ സഹ ഉടമ
കാന്‍ബറ: (www.kasargodvartha.com) ടെന്നീസ് താരം നിക് കിര്‍ഗിയോസ് ഇനി ബാസ്‌കറ്റ്ബോള്‍ ടീമായ സൗത് ഈസ്റ്റ് മെല്‍ബണ്‍ ഫീനിക്സിന്റെ സഹ ഉടമ. ബാസ്‌ക്കറ്റ്ബോളിനോടുള്ള ആരാധനയാണ് തീരുമാനത്തിന് പിന്നിലെന്ന് നിക് വ്യക്തമാക്കി. സൗത് ഈസ്റ്റ് മെല്‍ബണില്‍ എത്തി ടീമിനെയും ആരാധകരെയും കാണാനും നഗരത്തിലെ യുവാക്കള്‍ക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാനും കാത്തിരിക്കുന്നുവെന്നും നിക് പറഞ്ഞു.
അടുത്ത വര്‍ഷം യുഎസില്‍ നടക്കുന്ന മേജര്‍ പികിള്‍ബോള്‍ ലീഗില്‍ മത്സരിക്കുന്ന മിയാമി പിസിയില്‍ നവോമി ഒസാക്കയ്ക്കൊപ്പം അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു. ഫീനിക്‌സ് ഉടമ റോമി ചൗധരിയുമായുള്ള സൗഹൃദമാണ് കിര്‍ഗിയോസിന്റെ നിക്ഷേപ നീക്കത്തിന് പിന്നില്‍. 10 ടീമുകളുള്ള NBL ഏറ്റവും മികച്ച ബാസ്‌കറ്റ്‌ബോള്‍ ലീഗുകളിലൊന്നാണ്.
Keywords: News, World, Top-Headlines, Sports, Nick Kyrgios Becomes Co-Owner Of Australian Basketball Team.