കൊളംബോ സ്‌ഫോടനം: ശ്രീലങ്കയില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം, സ്ഥാപനങ്ങളും വാഹനങ്ങളും തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായി റിപോര്‍ട്ട്
May 8, 2019, 17:58 IST
കൊളംബോ: (www.kasargodvartha.com 08.05.2019) ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൊളംബോയില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ മുസ്ലീം വിഭാഗം ആശങ്കയില്‍. മുസ്ലിംങ്ങള്‍ക്കെതിരെ ശ്രീലങ്കയില്‍ വ്യാപക ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട്. മുസ്ലീം വിഭാഗത്തെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായും അവരുടെ സ്ഥാപനങ്ങളും കടകളും ഒരുകൂട്ടം അടിച്ചുതകര്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നെഗംബോയിലെ പൊറുട്ടോട്ട വില്ലേജില്‍ കഴിഞ്ഞ ദിവസം ഒരു മുസ്ലീം ഓട്ടോറിക്ഷ ഡ്രൈവറും കത്തോലിക്ക വിഭാഗവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓട്ടോറിക്ഷ പരിശോധിക്കണമെന്ന് കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവര്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതായാണ് വിവരം. അതേസമയം, മതവിഭാഗങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നും പകരം മദ്യപാനികളുടെ രണ്ടു ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് ആക്രമം അഴിച്ചുവിട്ടതെന്നും ശ്രീലങ്കന്‍ പോലീസ് വക്താവ് റുവാന്‍ ഗുശേഖര വ്യക്തമാക്കി.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പോലീസ് മേധാവി വ്യക്തമാക്കി. ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിഗെയും അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Top-Headlines, World, News, Attack, Religion, Vehicle, Report, Muslim shops in Sri Lanka attacked as tensions remain after Easter Sunday bombings.