ട്വന്റി ട്വന്റി മത്സരത്തില്‍ അപൂര്‍വ്വ റെക്കോര്‍ഡിട്ട് പാക്ക് താരം; എറിഞ്ഞ 24 പന്തില്‍ 23 പന്തും ഡോട്ട് ബോള്‍, എന്നിട്ടും ടീമിന് തോല്‍വി
Aug 26, 2018, 17:47 IST
ബ്രിഡ്ജ്ടൗണ്‍: (www.kasargodvartha.com 26.08.2018) ട്വന്റി ട്വന്റി മത്സരത്തില്‍ അപൂര്‍വ്വ റെക്കോര്‍ഡിട്ട് പാക്ക് താരം മുഹമ്മദ് ഇര്‍ഫാന്‍. കരിബീയന്‍ പ്രീമിയര്‍ ലീഗിലാണ് ഇര്‍ഫാന്‍ മാസ്മരിക ബോളിംഗ് പ്രകടനം കാഴ്ച വെച്ചത്. എറിഞ്ഞ 24 പന്തില്‍ 23 പന്തും ഡോട്ട് ബോളായിരുന്നു. ഒരു റണ്‍ വഴങ്ങിയ ഇര്‍ഫാന്‍ രണ്ടു വിക്കറ്റുകളും കരസ്ഥമാക്കി.
നാല് ഓവറുകളിലായി ഏറ്റവും കുറവ് റണ്‍സ് വഴങ്ങുന്ന താരമെന്ന റെക്കോഡാണ് ഇര്‍ഫാന്‍ ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്. സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയോറ്റ്സിനെതിരായ മത്സരത്തിലായിരുന്നു ബാര്‍ബഡോസ് ട്രിഡെന്‍സ് താരമായ മുഹമ്മദ് ഇര്‍ഫാന്റെ മികച്ച ബോളിംഗ് പ്രകടനം. മൂന്ന് മെയ്ഡനുകളാണ് ഇര്‍ഫാന്‍ കരസ്ഥമാക്കിയത്. ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്രിസ് ഗെയിലിനെ പൂജ്യത്തിന് പുറത്താക്കിക്കൊണ്ടാണ് ഇര്‍ഫാന്‍ ബോളിംഗ് ആരംഭിച്ചത്. രണ്ടാം ഓവറിലെ നാലാം പന്തില്‍ ലെവിസിനെയും ഇര്‍ഫാന്‍ എറിഞ്ഞിട്ടു.
എന്നാല്‍ ഇര്‍ഫാന്റെ മിന്നും പ്രകടനം ടീമിനെ രക്ഷിക്കാനായില്ല. മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് ബാര്‍ബഡോസ് ട്രിഡെന്‍സ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സെന്റ് കിറ്റ്സ് 18.5 ഓവറില്‍ നാല് വിക്കറ്റിന് ലക്ഷ്യം കണ്ടു. 60 റണ്‍സെടുത്ത ബ്രണ്ടന്‍ കിങിന്റെ മികച്ച ഇന്നിങ്സാണ് സെന്റ് കിറ്റ്സിന് വിജയം സമ്മാനിച്ചത്. മാന്‍ ഓഫ് ദി മാച്ചായി മുഹമ്മദ് ഇര്‍ഫാനെ തിരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, news, Top-Headlines, World, cricket, Mohammad Irfan: Pakistan bowler records best T20 figures in Caribbean Premier League
< !- START disable copy paste -->