city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രെക്കിങ്ങിനിടയില്‍ ഹിമാലയത്തിലെ മഞ്ഞില്‍ അകപ്പെട്ട തായ്‌വാന്‍ വിദ്യാര്‍ത്ഥി 47 ദിവസത്തിനു ശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു

കാഠ്മണ്ഡു: (www.kasaragodvartha.com 28.04.2017) ട്രെക്കിങ്ങിനിടയില്‍ ഹിമാലയത്തിലെ മഞ്ഞില്‍ അകപ്പെട്ട 21കാരനായ തായ്‌വാന്‍ വിദ്യാര്‍ത്ഥി 47 ദിവസത്തിനു ശേഷം അത്ഭുകതരമായി രക്ഷപ്പെട്ടു. ലിയാങ് ഷെങ് യുവേയാണ് മഞ്ഞുമലകളില്‍ക്കിടയില്‍ ദിവസങ്ങളോളം തനിച്ച് കഴിഞ്ഞതിന് ശേഷം പുറംലോകത്തെത്തിയത്. 19കാരിയായ കൂട്ടുകാരി ലിയു ചെന്‍ ചുന്‍ ഒപ്പമാണ് ലിയാങ് ട്രെക്കിങ്ങിന് പുറപ്പെട്ടത്. കനത്ത മഞ്ഞില്‍ അകപ്പെട്ട ഇരുവരും ദിവസങ്ങളോളം അവിടെ കഴിഞ്ഞു. എന്നാല്‍ 43-ാം ദിവസം ലിയു ചെന്‍ ചുന്‍ മരണത്തിനു കീഴടങ്ങിയിരുന്നു.

മൂന്നു ദിവസം കൂട്ടുകാരിയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞതിന് ശേഷമാണ് ലിയാങ് രക്ഷപ്പെട്ടത്. തായ്‌വാനിലെ നാഷണ്‍ ഡോങ് ഹ്വാ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ട്രെക്കിങ്ങിനായി ഫെബ്രുവരിയില്‍ ഇന്ത്യയിലൂടെയാണ് ഇവരുടെ സംഘം നേപ്പാളിലെത്തിയത്. കനത്ത മഞ്ഞുവീഴ്ച വകവെക്കാതെ വടക്കന്‍ ധാഡിങിലെ ഗ്രാമത്തില്‍ നിന്നും ട്രക്കിങ്ങിനു പോയ ഇവര്‍ക്ക് വഴി തെറ്റുകയായിരുന്നു.

ഏതെങ്കിലും ജനവാസകേന്ദ്രത്തിലെത്തുമെന്ന പ്രതീക്ഷയില്‍ സമീപത്തുകണ്ട നദിയോടു ചേര്‍ന്നു നടന്നു തുടങ്ങിയ ഇവര്‍ ഒരു വെള്ളച്ചാട്ടത്തിനു സമീപത്തുവെച്ച് താഴേക്ക് വീണു. ഇതോടെ മുകളിലേക്ക് കയറാനോ രക്ഷപ്പെടാനോ സാധിക്കാതെ ഗുഹയില്‍ കുടുങ്ങിയ ഇവര്‍ കൈവശമുണ്ടായിരുന്ന ഭക്ഷണം ഉപയോഗിച്ച് രണ്ട് ആഴ്ചയോളം പിടിച്ചു നിന്നു. പിന്നീട് വെള്ളവും ഉപ്പും മാത്രമായിരുന്നു ഭക്ഷണം. നേപ്പാള്‍ പോലീസ് മൂന്നു ഗൈഡുകളുടേയും ഒരു ഹെലിക്കോപ്റ്ററിന്റേയും സഹായത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ബുധനാഴ്ച ഗ്രാമീണരാണ് ലിയാങിനെ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ട്രെക്കിങ്ങിനിടയില്‍ ഹിമാലയത്തിലെ മഞ്ഞില്‍ അകപ്പെട്ട തായ്‌വാന്‍ വിദ്യാര്‍ത്ഥി 47 ദിവസത്തിനു ശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords : World, Escaped, Students, Dead body, Death, Missing Taiwanese trekker found in Himalayas after 47 days.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia