Meg Lanning | മെഗ് ലാനിങ് രാജ്യാന്തര ക്രികറ്റില്‍ നിന്ന് വിരമിച്ചു
കാന്‍ബറ: (KasargodVartha) ഓസീസ് കാപ്റ്റന്‍ മെഗ് ലാനിങ് രാജ്യാന്തര ക്രികറ്റില്‍ നിന്ന് വിരമിച്ചു. 13 വര്‍ഷം ക്രികറ്റ് ജഴ്‌സിയണിഞ്ഞ ഈ 31കാരി ഓസ്‌ട്രേലിയക്കായി 182 മത്സരങ്ങള്‍ കളിച്ചു. കരിയറില്‍ 241 മത്സരങ്ങള്‍ കളിച്ച താരം വിമന്‍സ് ബിബിഎലില്‍ മെല്‍ബണ്‍ സ്റ്റാഴ്‌സിന്റെയും വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്റ്റന്റെയും താരമാണ്.
ഫ്രാഞ്ചൈസി കരിയറില്‍ താരം തുടരും. രാജ്യാന്തര കരിയറില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നുവെങ്കിലും കൃത്യമായ തീരുമാനമാണെന്ന് ലാനിങ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ടീമിനൊപ്പം നേടിയ നേട്ടങ്ങളില്‍ അഭിമാനമുണ്ട്. കുടുംബത്തിനും ടീം അംഗങ്ങള്‍ക്കും വിക്ടോറിയ ക്രികറ്റിനും ക്രികറ്റ് ഓസ്‌ട്രേലിയക്കും ആരാധകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും മെഗ് ലാനിങ് കൂട്ടിച്ചേര്‍ത്തു.
2014ല്‍ ഓസീസ് കാപ്റ്റനായി. വനിതാ ക്രികറ്റിലെ ഏറ്റവും മികച്ച കാപ്റ്റന്മാരില്‍ ഒരാളാണ് ലാനിങ്. നാല് ടി-20 ലോകകപ്പ്, ഒരു ഏകദിന ലോകകപ്, കോമണ്‍വെല്‍ത് ഗെയിംസ് സ്വര്‍ണമെഡല്‍ എന്നീ നേട്ടങ്ങള്‍ ലാനിങിന്റെ നായകത്വത്തില്‍ ഓസ്‌ട്രേലിയ നേടിയിട്ടുണ്ട്.
Keywords: News, World, Sports, Cricket, Retires, Meg Lanning, International Cricket, World News, Top-Headlines, Meg Lanning retires from international cricket.