Kylian Mbappe | പരിശീലകന് പോച്ചെറ്റിനോയേയും 14 കളിക്കാരേയും പുറത്താക്കാന്‍ താന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത വ്യാജമെന്ന് എംബാപെ
പാരീസ്: (www.kasargodvartha.com) ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മനിലെ മൗറീഷ്യോ പൊച്ചെറ്റീനോയെയും 14 കളിക്കാരേയും പുറത്താക്കാന്‍ താന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത വ്യാജമെന്ന് താരം കിലിയന്‍ എംബാപെ. ഒറ്റ വാക്കില്‍ 'വ്യാജം' എന്നാണ് നെയ്മര്‍ ഉള്‍പെടെ 14 താരങ്ങളെ പുറത്താക്കാന്‍ എംബാപ്പെ ആവശ്യപ്പെട്ടു എന്ന വാര്‍ത്തയോട് അദ്ദേഹം പ്രതികരിച്ചത്.
ജൂലിയന്‍ ഡ്രാക്സ്ലര്, ലിയാന്‍ഡ്രോ പരദെസ്, ഹെരേര, ഇഡ്രിയ ഗുയെ, മൗറോ ഇക്കാര്‍ഡി, ഡാനിയല്‍ പെരേര, പാബ്ലോ സറാബിയ, സെര്‍ജിയോ റികോ, തിലോ കെഹ്ലര്‍, ലേവിന് കുര്‍സാവ, യുവാന്‍ ബെര്‍നറ്റ, കോളിന് ഡാഗ്ബ എന്നിവരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. പിഎസ്ജിയുമായി കരാര്‍ നീട്ടിയതോടെ എംബാപെയ്ക്ക് ചില സവിശേഷാധികാരങ്ങള്‍ ലഭിച്ചു എന്നും അതില്‍ പെട്ടതാണ് ഇതെന്നും റിപോര്ടുകളുമുണ്ടായിരുന്നു.
ചാംപ്യന്‍സ് ലീഗ് എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ ഇങ്ങനെ മാറ്റങ്ങള്‍ വരുത്തണമെന്ന് എംബാപെ പറഞ്ഞു എന്നും സൂചനയുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് എംബാപെ പിഎസ്ജിയുമായി കരാര്‍ പുതുക്കിയത്. വരുന്ന സീസണ് മുന്നോടിയായി എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപോര്‍ടുകള്‍. എന്നാല്‍, പിഎസ്ജി നല്കിയ കരാര്‍ എംബാപെ സ്വീകരിക്കുകയായിരുന്നു.
Keywords: Pais, News, World, Top-Headlines, Sports, Mbappe Denies He Asked 14 PSG Players Exit Reporst.