Glenn Maxwell | ഓസ്‌ട്രേലിയക്ക് മറ്റൊരു തിരിച്ചടി; സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനിടെ വീണ് പരിക്ക്, ഓള്‍ റൗന്‍ഡര്‍ ഗ്ലെന്‍ മാക്‌സ് വെലിനെ ടീമില്‍ നിന്ന് ഒഴിവാക്കി
മെല്‍ബണ്‍: (www.kasargodvartha.com) സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനിടെ വീണ് കാലൊടിഞ്ഞ ഓള്‍ റൗന്‍ഡര്‍ ഗ്ലെന്‍ മാക്‌സ് വെലിന് മൂന്ന് മാസത്തെ വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍. ഇതോടെ ഓസ്‌ട്രേലിയയുടെ വരാനിരിക്കുന്ന പരമ്പരകള്‍ മാക്‌സ് വെലിന് നഷ്ടമാവും. പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ അതില്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
ടി20 ലോകകപില്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയ്ക്ക് മറ്റൊരു തിരിച്ചടിയുണ്ടായത്. വരാനിരിക്കുന്ന ഇന്‍ഗ്ലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് മാക്‌സ്വെലിനെ ഒഴിവാക്കി, പകരം സീന്‍ ആബടിനെ ടീമിലെടുത്തു.
ശനിയാഴ്ച സുഹൃത്തിന്റെ അമ്പതാം പിറന്നാളാഘോഷത്തിനിടെ സുഹൃത്തുമായി കൂട്ടിയിടിച്ച് വീണാണ് മാക്‌സ് വെലിന്റെ കാല്‍വണ്ണയിലെ എല്ല് ഒടിഞ്ഞത്. ശസ്ത്രക്രിയക്ക് വിധേയനാക്കിയ മാക്‌സ്വെല്ലിന് എത്രനാള്‍ വിശ്രമം വേണ്ടിവരുമെന്ന് ഇപ്പോള്‍ വ്യക്തമല്ലെങ്കിലും കുറഞ്ഞത് മൂന്ന് മാസമെങ്കിലും ക്രികറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ് റിപോര്‍ട്.
Keywords: News, Top-Headlines, Sports, Injured, World, Friend, Birthday, Cricket, Maxwell suffers fractured leg in freak accident.