തീ വിഴുങ്ങിയ കെട്ടിടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു
Dec 16, 2017, 16:42 IST
ബീജീംഗ് : (www.kasargodvartha.com 16/12/2017) തീ വിഴുങ്ങിയ ബഹുനില കെട്ടിടത്തില്‍ കുടുങ്ങിയ യുവാവ് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. ബഹുനില കെട്ടിടത്തിന്റെ 23-ാം നിലയില്‍ കുടുങ്ങിയ യുവാവ് കെട്ടിടത്തില്‍ നിന്നു താഴേയ്ക്കു തൂങ്ങിയിറങ്ങുന്ന ദൃശ്യമാണ് വൈറലാകുന്നത്. ചൈനയിലെ ചോങ്കിംഗ് സിറ്റിയിലാണ് സംഭവം. ഡിസംബര്‍ പതിമൂന്നിനാണ് സംഭവം നടന്നതെന്നാണ് സൂചന.
ഇരുപത്തി മൂന്ന് നിലയുള്ള റസിഡന്‍ഷല്‍ അപ്പാര്‍ട്ട്മെന്റിലെ തീപിടുത്തത്തില്‍ നിന്നു രക്ഷനേടാനായി യുവാവ് കെട്ടിടത്തിന്റെ പുറത്തുള്ള കമ്പിയില്‍ സാഹസികമായി തൂങ്ങിക്കിടന്ന് ഒരു ഗ്ലാസ് തകര്‍ത്ത് മറ്റൊരു മുറിയിലേക്കു പ്രവേശിക്കുവാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. നിസാര പരിക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Video, Top-Headlines, Building, Escaped, Man hangs off building to escape fire