ചൈനയില്‍ മോഡിക്ക് പരിഭാഷകനായത് കാസര്‍കോടിന്റെ മരുമകന്‍
May 1, 2018, 10:10 IST
ബെയ്ജിംഗ്: (www.kasargodvartha.com 01.05.2018) ചൈനയില്‍ മോഡിക്ക് പരിഭാഷകനായത് കാസര്‍കോടിന്റെ മരുമകന്‍. പാലക്കാട് രാമശ്ശേരി സ്വദേശി മധൂസൂദനനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനാസന്ദര്‍ശനത്തില്‍ പരിഭാഷകനായത്. കാസര്‍കോട് കൊന്നക്കാട്ടെ ഡോ. അന്നപൂര്‍ണയുടെ ഭര്‍ത്താവാണ് മധുസൂദനന്‍.
മുന്‍ തമിഴ്‌നാട് പോലീസ് ഡിവൈ.എസ്.പി എന്‍. രവീന്ദ്രന്‍- നിര്‍മലത ദമ്പതികളുടെ മകനാണ്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 2007 ബാച്ചിലെ മധുസൂദനന്‍ ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയാണ്. നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചൈനീസ് ഭാഷയായ മാന്‍ഡറിനില്‍നിന്ന് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റം നടത്തിയത് മോഡിയുടെ സംഘത്തിലുള്ള എക മലയാളിയായ ആര്‍. മധുസൂദനനാണ്.
ഇരുപക്ഷത്തുനിന്നുമായി ആറ് ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇരുനേതാക്കളും മാത്രമുള്ള ചര്‍ച്ചകളില്‍ പരിഭാഷകന്‍ മാത്രമാണുള്ളത്. മാന്‍ഡറിന്‍ നന്നായി സംസാരിക്കുന്ന മധുസൂദനന്‍ മുമ്പ് നരേന്ദ്രമോഡി ചൈനയില്‍ പോയപ്പോഴും പരിഭാഷകനായി ഉണ്ടായിരുന്നു. വുഹാന്‍ സന്ദര്‍ശനത്തില്‍ മധുസൂദനന്‍ കൂടെയുണ്ടാവണമെന്ന് നരേന്ദ്രമോദിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ഭാര്യ ഡോ. അന്നപൂര്‍ണ പരിയാരം മെഡിക്കല്‍ കോളേജില്‍ എം.ഡി.ക്ക് പഠിക്കുന്നു. സി.ആര്‍.പി.എഫ്. മുന്‍ ഐ.ജി. കെ.വി. മധുസൂദനന്റെ മകളാണ് അന്നപൂര്‍ണ. ഏക മകന്‍ ഇശാന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, News, World, Translation, Speech, Narendra-Modi, Malayali, Malayali for Translation of Modi's speech in China.
< !- START disable copy paste -->