വേള്‍ഡ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കാസര്‍കോട് സ്വദേശി ഹോളണ്ടിലേക്ക്
Mar 11, 2016, 10:45 IST
കാസര്‍കോട്: (www.kasargodvartha.com 11/03/2016) വേള്‍ഡ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ കാസര്‍കോട് സ്വദേശി ഹോളണ്ടിലേക്ക് പോകുന്നു. കുമ്പള കട്ടത്തടുക്ക മുഗു റോഡ് എ.കെ.ജി. നഗറിലെ മുഹമ്മദ് അഷ്‌റഫ് (27) ആണ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഹോളണ്ടിലേക്ക് പോകുന്നത്. മാര്‍ച്ച് 19, 20 തീയ്യതികളിലായാണ് മത്സരം നടക്കുന്നത്.
15 വര്‍ഷമായി കരാട്ടെ രംഗത്തുള്ള അഷ്‌റഫ് കുമ്പളയിലെ പ്രൊഫഷണല്‍ കരാട്ടെ അക്കാദമിയില്‍ എട്ടു വര്‍ഷമായി അധ്യാപകനാണ്. ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് അഷ്‌റഫ്. 67-75 കിലോ വിഭാഗത്തിലാണ് അഷ്‌റഫ് മത്സരിക്കുന്നത്. ഇതുകൂടാതെ പൊതുവിഭാഗത്തില്‍പെട്ട കട്ടാസിലും അഷ്‌റഫ് മത്സരിക്കുന്നുണ്ട്. പി.കെ. ആനന്ത് മാസ്റ്ററാണ് അഷറ്ഫിന്റെ ഗുരു.

Keywords: Kasaragod, Kerala, World, Championship, Kasaragod native flys Holland to participate World Karate Championship.