city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് സ്വദേശിക്ക് അപൂര്‍വ്വ ബഹുമതി

കാഞ്ഞങ്ങാട്:  (www.kasargodvartha.com 01.05.2016) ഇറ്റലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് യൂണിയന്‍ ഓഫ് പോയറ്റ്‌സിന്റെ (ഡബ്ല്യൂ യു പി)  ഇന്റര്‍ നാഷണല്‍ ഡയറക്ടറായി കാഞ്ഞങ്ങാട് സ്വദേശിയും പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരനുമായ പ്രീത് നമ്പ്യാര്‍ നിയമിതനായി.

വെനെന്‍സ്വലയുടെ മുന്‍ ഉപരാഷ്ട്രപതിയും രാജ്യത്തിന്റെ ഇറ്റലിയിലെ സ്ഥാനപതിയുമായ ജൂലിയാന്‍ ഇസൈയാസ് റോഡ്രിഗസ് ഡയസ് അദ്ധ്യക്ഷനായ സമിതിയാണ് ഈ സ്ഥാനത്തേക്ക് പ്രീത് നമ്പ്യാരെ തിരഞ്ഞെടുത്തത്. ഇതോടെ ലോകമെമ്പാടും 37 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ ഏറ്റവും മുതിര്‍ന്ന സ്ഥാനമലങ്കരിക്കുന്ന ചുരുക്കം സാഹിത്യകാരിലൊരാളായി മാറിയിരിക്കുകയാണ് ഈ മലയാളി.

ഇംഗ്ലീഷ് സാഹിത്യത്തിലെ സംഭാവനകള്‍ക്കും ലോകസമാധാനത്തിനുള്ള സന്ദേശങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിലെത്തിക്കുന്നതിലും കൈവരിച്ച നേട്ടവുമാണ് പ്രീത് നമ്പ്യാരെ ഈ ബഹുമതിക്കര്‍ഹനാക്കിയതെന്ന് ഡബ്ല്യൂ യു പിയുടെ പ്രമാണപത്രത്തില്‍ പറയുന്നു. സംഘടനയുടെ ഇന്ത്യയുടെ ഉപാദ്ധ്യക്ഷനായും അദ്ദേഹത്തെ സമിതി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ദ വോയേജ് ടു എറ്റെണിറ്റി (അനശ്വരതയിലേക്കുള്ള പ്രയാണം), ദ സോളിറ്ററി ഷോര്‍സ് (വിജനതയുടെ തീരങ്ങള്‍) എന്നീ രണ്ട് കവിതാ സമാഹാരങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ പ്രീതിന്റെ പ്രഥമസമാഹാരത്തിന് ഡോ. എം ജി ഗാന്ധി അന്താരാഷ്ട്ര കവിതാ പുരസ്‌കാരം ലഭിച്ചിരുന്നു.

കാഞ്ഞങ്ങാട് വെളളിക്കോത്ത് സ്വദേശിയായ പനയന്തട്ട സരസ്വതി അമ്മ - പത്മനാഭന്‍  നമ്പ്യാര്‍ ദമ്പതികളുടെ മകനാണ് പ്രീത്. ഡല്‍ഹി ആസ്ഥാനമായ ദ പോയട്രി സൊസൈറ്റി ഓഫ് ഇന്ത്യ, ഗ്ലോബല്‍ ഫ്രാറ്റെണിറ്റി ഓഫ് പോയെറ്റ്‌സ്, എര്‍ത്ത് വിഷന്‍ പബ്ലിക്കേഷന്‍ എന്നീ സ്ഥാപനങ്ങളുടെ മുഖ്യപത്രാധിപരും പനോരമ ലിറ്ററേറിയ, ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ന്യൂ മീഡിയ സ്റ്റഡീസ് ആന്‍ഡ് ജേണലിസം എന്നീ അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമാണ് പ്രീത് നമ്പ്യാര്‍.
കാഞ്ഞങ്ങാട് സ്വദേശിക്ക് അപൂര്‍വ്വ ബഹുമതി

Keywords:  Kanhangad, Kasaragod, Award, Journalists, Poet, World, English, Literature, India, Italy, Preeth Nambyar.   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia