city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Vera Pauw | 'താരമായിരിക്കെ, താന്‍ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയായി'; 35 വര്‍ഷമായി ഒളിച്ചുവച്ചിരുന്ന രഹസ്യം പുറത്തുവിട്ട് അയര്‍ലന്‍ഡ് കോച്; പിന്തുണയുമായി ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷനും ആരാധകരും

ഡബ്ലിന്‍: (www.kasargodvartha.com) ഫുട്‌ബോള്‍ താരമായിരിക്കെ, താന്‍ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി റിപബ്ലിക് ഓഫ് അയര്‍ലന്‍ഡ് വനിതാ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലക വെറ പാവു. ട്വിറ്റര്‍ കുറിപ്പിലൂടെയായിരുന്നു വെറയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 

'ലോകത്തില്‍നിന്ന്, എന്റെ കുടുംബാംഗങ്ങളില്‍നിന്ന്, എന്റ സഹതാരങ്ങളില്‍നിന്ന്, അങ്ങനെ എല്ലാവരിലും നിന്ന് കഴിഞ്ഞ 35 വര്‍ഷമായി ഞാന്‍ ഒരു രഹസ്യം ഒളിച്ചുവച്ചിരുന്നു. എന്നില്‍നിന്നുതന്നെ ഇക്കാര്യം ഞാന്‍ ഇതുവരെ മറച്ചുവച്ചിരിക്കുകയായിരുന്നെന്നും അംഗീകരിക്കുന്നു. യുവ താരമായിരിക്കെ, ഫുട്‌ബോളിലെ സുപ്രധാന സ്ഥാനത്തുണ്ടായിരുന്ന വ്യക്തിയില്‍നിന്ന് ബലാത്സംഗത്തിന് വിധേയയായ കാര്യം ഞാനുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ആളുകള്‍ക്ക് പോലും അറിവുണ്ടാകില്ല. പിന്നീട് മറ്റു രണ്ട് പേരില്‍നിന്നുകൂടി ഞാന്‍ ലൈംഗികാതിക്രമത്തിന് ഇരയായി. ഈ സംഭവങ്ങള്‍ നടക്കുന്ന സമയത്ത് ഇവര്‍ മൂന്ന് പേരും ഡച് ഫുട്‌ബോളിലെ ജീവനക്കാരായിരുന്നു'- വെറ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ പോകുന്നു. 

പിന്നാലെ വെറയ്ക്ക് പിന്തുണയുമായി ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷനും നിരവധി ആരാധകരും രംഗത്തെത്തി. വെറയുടെ വെളിപ്പെടുത്തലിന്റെ വ്യാപ്തി പൂര്‍ണമായും മനസ്സിലാക്കുന്നെന്നും മുഖ്യ പരിശീലകയ്ക്ക് പരിപൂര്‍ണ പിന്തുണ നല്‍കുന്നതായും അയര്‍ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Vera Pauw | 'താരമായിരിക്കെ, താന്‍ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയായി'; 35 വര്‍ഷമായി ഒളിച്ചുവച്ചിരുന്ന രഹസ്യം പുറത്തുവിട്ട് അയര്‍ലന്‍ഡ് കോച്; പിന്തുണയുമായി ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷനും ആരാധകരും


അതേ സമയം, വെറയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൃത്യമായ പ്രതികരണം നടത്താന്‍ വൈകിയതായി ഡച് ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകരിച്ചു. സുരക്ഷിതമായ അന്തരീക്ഷത്തില്‍ വെറയ്ക്ക് ജോലിചെയ്യാന്‍ സാധിച്ചില്ലെന്ന കാര്യം അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും അതുകൊണ്ട് വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഞങ്ങള്‍ സംയുക്തമായി തീരുമാനമെടുത്തിരിക്കുകയാണെന്നും ഡച് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. 

1984-1998 കാലഘട്ടത്തില്‍ ഹോളന്‍ഡിനായി 89 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് വെറ.

Keywords: news,World,international,Sports,Football,Top-Headlines, Ireland’s Dutch manager Vera Pauw says she was molested and assaulted as a player


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia