ഇറാന്റെ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സീന്‍ ഫക്രിസദേ കൊല്ലപ്പെട്ടു; പിന്നില്‍ ആരാണെന്ന് കണ്ടെത്തി തിരിച്ചടിക്കുമെന്ന് ഇറാന്‍
ടെഹ്‌റാന്‍: (www.kasargodvartha.com 28.11.2020) ഇറാന്റെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സീന്‍ ഫക്രിസദേ കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്‌റാനില്‍ മൊഹ്‌സീന്‍ ഫക്രിസദേ സഞ്ചരിച്ച കാറിനുനേരെ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഇറാന്‍ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ മൊഹ്‌സീനെ അംഗരക്ഷകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന മൊഹ്‌സീന്‍ ഫക്രിസദേ അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രധാന നോട്ടപ്പുള്ളികളിലൊരാളാണ്. അണുബോംബ് ഉണ്ടാക്കാനുള്ള ഇറാന്റെ രഹസ്യപദ്ധതിയുടെ കാര്‍മികന്‍ ഫക്രിസാദെഹ് ആണെന്ന് യുഎസ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. കൊലപാതകത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്തി തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു. കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്നും ആരോപിച്ചു.
Keywords: News, World, Top-Headlines, Killed, hospital, Injured, Iran, Scientist, Gunfight, Iran's Top Nuke Scientist Assassinated After Gunfight With Security Team