ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി അമേരിക്കയില്‍ കുത്തേറ്റു മരിച്ചു
Sep 3, 2017, 09:43 IST
വാഷിങ്ടണ്‍: (www.kasargodvartha.com 03.09.2017) ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി അമേരിക്കയില്‍ കുത്തേറ്റു മരിച്ചു. പഞ്ചാബിലെ ജലന്ദര്‍ സ്വദേശിയും അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ ഗഗന്‍ദീപ് സിങ്ങാണ് ടാക്സിയില്‍ വെച്ച് അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് മരിച്ചത്. സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രകോപിതനായാണ് അമേരിക്കന്‍ വിദ്യാര്‍ത്ഥി ഗഗനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
2003 ലാണ് ഗഗന് അമേരിക്കയില്‍ താമസം തുടങ്ങിയത്. പഠനത്തിനൊപ്പം ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഗഗന്റെ ടാക്സിയില്‍ വാഷിങ്ടണിലെ വിമാനത്താവളത്തിലേക്ക് പോകാനെന്ന് പറഞ്ഞ് കയറിയ ജേക്കബ് കോള്മാന് (19) ഗഗനെ കുത്തുകയായിരുന്നു. കോള്മാന് ഗോണ്‍സാഗ സര്‍വകലാശാലയില്‍ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. പ്രവേശനം ലഭിക്കാതെ തിരികെ വരുമ്പോഴാണ് കൊലപാതകം നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, National, World, Indian native stabbed to death in America
Keywords: News, Top-Headlines, National, World, Indian native stabbed to death in America