അമേരിക്കയില്‍ സിഗരറ്റ് ചോദിച്ചെത്തിയയാള്‍ ഇന്ത്യക്കാരനെ വെടിവെച്ചുകൊന്നു
Oct 29, 2017, 10:16 IST
പെന്‍സില്‍വാനിയ: (www.kasargodvartha.com 29.10.2017) സിഗരറ്റ് ചോദിച്ചെത്തിയയാള്‍ ഇന്ത്യക്കാരനെ വെടിവെച്ചുകൊന്നു. ഇന്ത്യന്‍ വംശജനായ ആദിത്യ ആനന്ദ് (44) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. എക്ലോണ്‍ മാര്‍ട്ട് നടത്തിവരികയായിരുന്നു ആനന്ദ്. ചൊവ്വാഴ്ച കട തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നതിനിടെ സ്റ്റോറിലെത്തിയ കറുത്ത വര്‍ഗ്ഗക്കാരന്‍ ആദിത്യനോട് സിഗററ്റ് ആവശ്യപ്പെട്ടു. സിഗരറ്റ് എടുക്കുന്നതിനിടെ ഇയാള്‍ തോക്കെടുത്ത് ആദിത്യനെ ഭീഷണിപ്പെടുത്തി.
സംഭവം ശ്രദ്ധയില്‍പെട്ട് കടയിലേക്ക് ആളുകള്‍ വരുന്നതുകണ്ട അക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ യാതൊരു പ്രകോപനവുമില്ലാതെ ആനന്ദിന് നേരെ നിറയൊഴിക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ ആനന്ദ് കടയില്‍നിന്നു പുറത്തേക്ക് ഓടിയെങ്കിലും പാര്‍ക്കിംഗ് ലോട്ടില്‍ കുഴഞ്ഞു വീണു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കവര്‍ച്ചയായിരുന്നു തോക്കു ധാരിയുടെ ലക്ഷ്യമെന്ന് പോലീസ് ചീഫ് വെസ് കഹ്ലെ പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, World, Killed, Crime, Indian Killed in US
Keywords: News, Top-Headlines, World, Killed, Crime, Indian Killed in US