ബ്രിട്ടന്‍ പിടികൂടിയ ഇറാനിയന്‍ കപ്പലിലെ നാവികരെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ കോണ്‍സല്‍ അനില്‍ നൗട്യാല്‍ സന്ദര്‍ശിച്ചു
Jul 26, 2019, 10:57 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 26.07.2019) ബ്രിട്ടന്‍ പിടികൂടിയ ഇറാനിയന്‍ കപ്പലിലെ നാവികരെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ കോണ്‍സല്‍ അനില്‍ നൗട്യാല്‍ സന്ദര്‍ശിച്ചു. കാസര്‍കോട് ഉദുമ അച്ചേരി സ്വദേശി പ്രജിത്ത്, വണ്ടൂര്‍ സ്വദേശി കെ കെ അജ്മല്‍ (27), ഗുരുവായൂര്‍ സ്വദേശി റെജിന്‍ എന്നിവര്‍ ഉള്‍പെടെ 24 ഇന്ത്യക്കാരാണ് ബ്രിട്ടന്‍ പിടിച്ചെടുത്ത ഗ്രേസ് 1 കപ്പലിലുള്ളത്. ഇതുകൂടാതെ ഇന്ത്യക്കാര്‍ക്ക് പുറമേ റഷ്യ, ലാത്വിയ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ 28 പേരും കപ്പലിലുണ്ട്.
നാവികരുടെ മോചനത്തിനായുളള സത്വര നടപടികള്‍ എടുക്കുകയാണെന്ന് അനില്‍ നൗട്യാല്‍ നാവികരെ അറിയിച്ചു. ഇതിനായുള്ള രേഖകള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തയാറാക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി. സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോള്‍, രണ്ടാഴ്ച മുമ്പാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്നു മാറി, ഗ്രേസ് 1 ഇറാനിയന്‍ ടാങ്കര്‍ റോയല്‍ മറീനുകള്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കല്‍ എന്നാണ് വിശദീകരണം.
Related News:
ബ്രിട്ടണും ഇറാനും പിടിച്ചെടുത്ത രണ്ട് കപ്പലുകളിലും മൂന്ന് വീതം മലയാളികള്‍; ഒരാള്‍ കാസര്‍കോട് സ്വദേശി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, National, World, Indian High commission counsel visits marines in Iranian ship at Gibraltar
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, National, World, Indian High commission counsel visits marines in Iranian ship at Gibraltar
< !- START disable copy paste -->