യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്‍ഡ്യന്‍ വിദേശകാര്യ മന്ത്രാലയം
മോസ്‌കോ: (www.kasargodvartha.com 24.02.2022) യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്‍ഡ്യന്‍ വിദേശകാര്യ മന്ത്രാലയം. യുക്രൈനെതിരായ ആക്രമണത്തിന് റഷ്യ തുടക്കമിട്ട സാഹചര്യത്തിലാണ് മന്ത്രാലയം പ്രതികരിച്ചത്. നയതന്ത്രതലത്തില്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്ന നിലപാടിലാണെന്നും യുദ്ധം സംബന്ധിച്ച നിലപാട് സുരക്ഷാ സമിതിയെ അറിയിക്കുമെന്നും ഇന്‍ഡ്യ വ്യക്തമാക്കി.
അതേസമയം ലോകത്തെ ആശങ്കയിലാക്കി റഷ്യയുടെ വ്യോമാക്രമണം തുടങ്ങി. യുക്രൈനെതിരെ യുക്രൈനിലെ പല മേഖലകളിലും മിസൈലുകള്‍ പതിച്ചു. ഉഗ്ര സ്ഫോടനങ്ങള്‍ പല ഭാഗത്ത് നിന്ന് റിപോര്‍ട് ചെയ്യപ്പെട്ടിരുന്നു. ഡോണ്‍ബാസില്‍ സ്ഫോടന ശബ്ദം കേട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്.
Keywords: News, World, Ukraine, India, President, Indian Foreign Ministry, Observing, Situation, Indian Foreign Ministry observing situation in Ukraine.