ടേക്ഓഫിനിടെ വിമാനത്തിന്റെ വാതില്‍ തുറന്നു, സ്വര്‍ണ്ണക്കട്ടകളും രത്നങ്ങളും റണ്‍വെയില്‍ ചിതറി,വീഡിയോ കാണാം
Mar 16, 2018, 15:39 IST
മോസ്‌ക്കോ:(www.kasargodvartha.com 16/03/2018) ടേക്ഓഫിനിടെ വിമാനത്തിന്റെ വാതില്‍ തുറന്നു, സ്വര്‍ണ്ണക്കട്ടകളും രത്നങ്ങളും റണ്‍വെയില്‍ ചിതറി. റഷ്യയിലെ യാകുത്സ്‌ക് വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ചയാണ് സംഭവം. നിംബസ് എയര്‍ലൈന്‍സിന്റെ എഎന്‍12 കാര്‍ഗോ വിമാനത്തിന്റെ വാതില്‍ ആണ് ടേക്ഓഫിനിടെ അറിയാതെ തുറന്നപ്പോള്‍ റണ്‍വെയില്‍ വീണത് കോടിക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണ്ണക്കട്ടികളും രത്‌നങ്ങളും. സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള പ്ലാറ്റിനം കട്ടകളും വീണ കൂട്ടത്തില്‍പ്പെടുന്നു. ശക്തമായ കാറ്റും വാതിലിന്റെ കൊളുത്ത് കേടായതുമാവാം വാതില് തുറക്കാന്‍കാരണമെന്ന കരുതുന്നു.
37.8ലക്ഷം ഡോളര്‍ വിലവരുന്ന 3 ടണ്‍ സ്വര്‍ണ്ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും കട്ടകളാണ് ടേക്ഓഫിനിടെ കര്‍ഗോ ഡോര്‍ തുറന്ന് റണ്‍വെയില്‍ വീണതെന്ന് കരുതുന്നു. കാര്‍ഗോയുടെ മൂന്നിലൊന്ന് ഭാഗം റണ്‍വെയില്‍ പരന്നു. ഒടുവില്‍ സംഗതി ശ്രദ്ധയില്‍ പെട്ടതോടെ 12 കിലോമീറ്റര്‍ അപ്പുറമുള്ള ഒരു ഗ്രാമത്തില്‍ വിമാനമിറക്കുകയായിരുന്നു. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ സ്വര്‍ണ്ണങ്ങളും രത്‌നങ്ങളും തങ്ങള്‍ കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
നഷ്ടപ്പെട്ട വിലപ്പെട്ട വസ്തുക്കള്‍ വീണ്ടെടുക്കാനായി വിമാനത്താവളാധികൃതര്‍ ഉടന്‍ തന്നെ റണ്‍വേ സീല്‍ ചെയ്തു. 3.4 ടണ് ഭാരം വരുന്ന 172 സ്വര്‍ണ്ണക്കട്ടികള്‍ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്.
Keywords: News, World, Video, Gold, Runway, Flight, Gold and diamonds scattered in the runway, door opened by the aircraft during takeoff ,Top-Headlines,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)Ok. Gold rain drops looked that way on Yakutsk Airport’s runway. Pretty heavy and sonorous... Video by transport police from Whatsapp. pic.twitter.com/YYiO1P6lh7— Bolot Bochkarev (@yakutia) March 15, 2018
Keywords: News, World, Video, Gold, Runway, Flight, Gold and diamonds scattered in the runway, door opened by the aircraft during takeoff ,Top-Headlines,