വീണ്ടും വിദേശയാത്രക്കൊരുങ്ങി പ്രധാനമന്ത്രി: ഇസ്രാഈൽ, അമേരിക്ക, റഷ്യ ഉൾപ്പടെ ഏഴു രാജ്യങ്ങള്‍ സന്ദര്‍ശിക്കും
Apr 20, 2017, 07:38 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 20.04.2017) വീണ്ടുമൊരു വിദേശ യാത്രക്ക് ഒരുങ്ങുകയാണ് പ്രധാന മന്ത്രി നരേന്ദ മോദി. മെയ് മാസം മുതല്‍ ജൂലൈ വരെയുള്ള വിദേശ യാത്രയുടെ ഭാഗമായി ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന.
ആദ്യ യാത്ര ശ്രീലങ്കയിലേക്കായിരിക്കുമെന്നും ഇത് കൂടാതെ അമേരിക്ക, ഇസ്രയേല്‍, റഷ്യ, ജര്‍മ്മനി, സ്‌പെയിന്‍, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യം യു എന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മോദി ശ്രീലങ്കയിലേക്ക് പോകും. മേയ് 12 മുതല്‍ 14 വരെ കൊളംബോയില്‍ നടക്കുന്ന പരിപാടിയിലും ജൂണ്‍ 1 മുതല്‍ 3 വരെ റഷ്യയിലെ സെന്റ് പീറ്റേര്‍സ്ബര്‍ഗ് ഇന്റര്‍നാഷനല്‍ ഇക്കണോമിക് ഫോറത്തിലും അദ്ദേഹം പങ്കെടുക്കും.
പ്രധാനമന്ത്രിയായതിനുശേഷം മോദിയുടെ രണ്ടാമത്തെ ശ്രീലങ്കന്‍ സന്ദര്‍ശനമാണിത്. തുടര്‍ന്ന് ജൂണ്‍ 7 മുതല്‍ 8 തീയതികളില്‍ നടക്കുന്ന ഷാന്‍ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിനായി കസാഖിസ്ഥാനും ജി-20 യോഗത്തില്‍ പങ്കെടുക്കുന്നതിനായി ജര്‍മ്മനിയും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: From May to July, PM Modi set to Visit Seven Nations
Keywords: New Delhi, Prime Minister, Visit, Meeting, Foreign Countries, Sri Lanka, Russia, Spain, Countries, May, July, Germany, Kazakhstan.