city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫ്രാന്‍സില്‍ മുസ്ലിം പള്ളിക്ക് സമീപം വെടിവെപ്പ്

അവിഗ്നോണ്‍ (ഫ്രാന്‍സ്): (www.kasargodvartha.com 03.07.2017) ഫ്രാന്‍സില്‍ മുസ്ലിം പള്ളിക്ക് സമീപം വെടിവെപ്പുണ്ടായി. ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് തെക്കന്‍ ഫ്രാന്‍സിലെ അവിഗ്നോണ്‍ സിറ്റിയില്‍ മുസ്ലിം പള്ളിക്ക് സമീപമം വെച്ച് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. തോക്കുധാരികളായ രണ്ടംഗ സംഘമെത്തി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തീവ്രവാദ ആക്രമണ സാധ്യതയല്ലെന്നാണ് പോലീസ് പറയുന്നത്. മറ്റെന്തെങ്കിലും തര്‍ക്കമാകാം വെടിവെപ്പിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. നേരത്തെ ഫ്രാന്‍സില്‍ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയവര്‍ക്ക് നേരെ കാര്‍ ഓടിച്ചു കയറ്റിയ സംഭവമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പള്ളിക്ക് സമീപം വെടിവെപ്പുണ്ടായത്.

ഫ്രാന്‍സില്‍ മുസ്ലിം പള്ളിക്ക് സമീപം വെടിവെപ്പ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  World, news, Top-Headlines, Eight people including a girl were lightly wounded late on Sunday in a shooting in front of a mosque in the south-east French, Eight wounded in shooting near French mosque

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia