city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകര്‍

വാഷിങ്ടണ്‍: (www.kasargodvartha.com 13.06.2021) കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകര്‍. കോവിഡ് 19 വൈറസിനോടു ജനിതകമായി ഏറ്റവും അടുത്തു നില്‍ക്കുന്ന രണ്ടാമത്തെ വകഭേദമാണ് വവ്വാലുകളില്‍ കണ്ടെത്തിയതെന്നാണു റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. പലതരം വവ്വാലുകളില്‍ നിന്ന് ഗവേഷകര്‍ നോവല്‍ കൊറോണ വൈറസിന്റെ 24 ജീനോമുകളെ കൂട്ടി യോജിപ്പിച്ചു. 

ഇതില്‍ സാര്‍സ് കോവ്-2വിനു സമാനമായ നാല് കൊറോണ വൈറസ് അടങ്ങിയിരുന്നതായും ഷാഡോങ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ പറഞ്ഞു. വനങ്ങളില്‍ കാണപ്പെട്ട ചെറിയ വവ്വാലുകളില്‍ നിന്നു മേയ് 2019 മുതല്‍ നവംബര്‍ 2020 വരെയുള്ള കാലയളവിനിടെയാണ് സാംപിളുകള്‍ ശേഖരിച്ചതെന്നും ഗവേഷക വിദ്യാര്‍ഥികള്‍ പറഞ്ഞു. നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമായ വൈറസുകളോട് വളരെ സാദൃശ്യമുള്ള വൈറസിനെ ഇതില്‍ നിന്നു കണ്ടെത്താനായെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. 

കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകര്‍

ജൂണ്‍ 2020ല്‍ തായ്ലന്‍ഡില്‍ നിന്നു ശേഖരിച്ച സാര്‍സ് കോവ്-2 വൈറസ് സാംപിളുമായി താരതമ്യം ചെയ്യുമ്പോള്‍ വവ്വാലുകള്‍ക്കിടയിലെ വൈറസ് വ്യാപന സാധ്യത വ്യക്തമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ചില ഇടങ്ങളില്‍ ഇതു വളരെ ഉയര്‍ന്ന തോതില്‍ ആയിരിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. 

Keywords:  World, News, Top-Headlines, COVID-19, Research, Students, Bat, Researchers, Coronaviruses, Chinese Researchers Find Batch Of New Coronaviruses In Bats

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia