Energy Bill | ഒക്ടോബര്‍ ഒന്ന് മുതല്‍ വൈദ്യുതി ബിലുകളില്‍ 80 ശതമാനം വര്‍ധനയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് യുകെ; പ്രതിസന്ധി രൂക്ഷം
ലന്‍ഡന്‍: (www.kasargodvartha.com) യുകെയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ വൈദ്യുതി ബിലുകളില്‍ 80 ശതമാനം വര്‍ധനയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ വൈദ്യുതി റെഗുലേറ്റര്‍. 54 ശതമാനം വര്‍ധനയെന്ന നിലവിലെ റെകോര്‍ഡ് വിലവര്‍ധനവിനേയും മറികടന്നാണ് പുതിയ നീക്കം. ഇതോടെ ശരാശരി ഉപഭോക്താവിന് പ്രതിവര്‍ഷം 2332 ഡോളര്‍ മുതല്‍ അധികമായി നല്‍കേണ്ട അവസ്ഥയുണ്ടാകും.
അതേസമയം പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ജനുവരിയില്‍ വീണ്ടും വൈദ്യുതി ബില്‍ ഉയര്‍ന്നേക്കുമെന്നും റിപോര്‍ടുകളുണ്ട്. വില വര്‍ധനവ് യുകെയിലെ ജനങ്ങളെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ഗ്യാസ് വിലയും റെകോര്‍ഡ് നിലയിലേക്ക് ഉയരുകയാണ്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപിലേക്ക് റഷ്യയില്‍ നിന്നും പൈപ്പ്ലൈന്‍ വഴി വ്യാപകമായി ഗ്യാസ് എത്തുന്നത് നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
Keywords: Britain, News, World, Top-Headlines, Energy bills, Britain to see 80% spike in energy bills as crisis deepens.