Brazil Jersey | ഖത്വര്‍ ലോകകപിനുള്ള ജഴ്സി പുറത്തിറക്കി ബ്രസീല്‍; സെപ്തംബര്‍ 15 മുതല്‍ ആരാധകര്‍ക്ക് വാങ്ങാം
Aug 10, 2022, 14:37 IST
ബ്രസീലിയ: (www.kasargodvartha.com) ഖത്വര്‍ ലോകകപിനുള്ള ജഴ്സി പുറത്തിറക്കി ബ്രസീല്‍. ഹോം ജഴ്സി മഞ്ഞയും എവേ ജഴ്സി നീലയുമാണ്. ജഴ്സിയുടെ നിര്‍മാതാക്കള്‍ പ്രമുഖ സ്പോര്‍ട്സ് വിയര് ബ്രാൻഡായ നൈകി ആണ്. സെപ്തംബര്‍ 15 മുതല്‍ നൈകി സ്റ്റോറുകള്‍ വഴി ആരാധകര്‍ക്ക് ജഴ്സി വാങ്ങാം.
അതേസമയം കഴിഞ്ഞ മാസം ഖത്വര്‍ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ഹോം കിറ്റും അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയുമുള്ള ജഴ്സി ഡിസൈന്‍ ചെയ്തിരിക്കുന്നത് അഡിഡാസാണ്.
ലോകകപ്പില്‍ ബ്രസീല്‍ ജി ഗ്രൂപിലും അര്‍ജന്റീന സി ഗ്രൂപിലുമാണ്. ജി ഗ്രൂപില്‍ സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍ എന്നീ ടീമുകള്‍ ബ്രസീലിനൊപ്പം കളിക്കും. സഊദി അറേബ്യ, മെക്സികോ, പോളന്‍ഡ് എന്നീ ടീമുകളാണ് സി ഗ്രൂപില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.
Keywords: News, Top-Headlines, Sports, World, Brazil Jerseys for the World Cup 2022.