സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 മരണം; മരിച്ചവരില്‍ 18 ഇന്ത്യക്കാര്‍
Dec 4, 2019, 19:54 IST
ഖാര്‍ത്തൂം: (www.kasargodvartha.com 04.12.2019) സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 പേര്‍ മരിച്ചു. മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. ചൊവ്വാഴ്ച ഖാര്‍ത്തൂമിലെ സീല സിറാമിക് ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ 130 പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ മരണസംഖ്യ സംബന്ധിച്ച് അന്തിമ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പൊള്ളലേറ്റ് ഏഴ് ഇന്ത്യക്കാര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരിക്കുന്നത്. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിനു പിന്നാലെ 16 ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
34 പേര്‍ സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടു. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് സൂചന. സംഭവത്തില്‍ സുഡാന്‍ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Killed, World, fire, Sudan, Indian embassy,Factory fire, At least 18 Indians killed in factory fire in Sudan: Indian Embassy