ഫൈനലിലെ തോല്‍വി സിന്ധുവിനെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും പിന്തുടര്‍ന്നു;ഏഷ്യന്‍ ഗെയിംസില്‍ സിന്ധുവിന് വെള്ളി
Aug 28, 2018, 14:04 IST
ജക്കാര്‍ത്ത:(www.kasargodvartha.com 28/08/2018) ഫൈനലിലെ തോല്‍വി സിന്ധുവിനെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും പിന്തുടര്‍ന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെള്ളി. ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയുടെ തായ് സു യിംഗിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍വി ഏറ്റുവാങ്ങിയത്. സ്‌കോര്‍: 21-13, 21-16.
ആദ്യ സെറ്റ് അനായാസം നേടിയ തായ് സു യിംഗിന് രണ്ടാം ഗെയിമില്‍ നേരിയ വെല്ലുവിളി ഉയര്‍ത്തിയത് മാത്രമാണ് സിന്ധുവിന്റെ നേട്ടം. ചൈനീസ് തായ്‌പേയ് താരത്തിന്റെ വേഗത്തിനും പവര്‍ ഗെയിമിനും ഫൈനലില്‍ സിന്ധുവിന് മറുപടിയുണ്ടായിരുന്നില്ല.
അടുത്ത കാലത്തായി നടന്ന പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനലിലെല്ലാം സിന്ധുവിന് തോല്‍വിയായിരുന്നു ഫലം. റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ തോറ്റതിന് പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും സിന്ധു തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ ഏഷ്യന്‍ ഗെയിംസിലെ തോല്‍വിയോടെ സമീപ കാലത്തെ സിന്ധുവിന്റെ ഫൈനല്‍ തോല്‍വി നാലായി. ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും സിന്ധു തോറ്റിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Sports, Top-Headlines,Asian Games 2018, Day 10 Live Updates: PV Sindhu Gets Asiad Silver, Loses Final To World No.1 Tai Tzu Ying